പിഎൻബി വായ്പ്പ തട്ടിപ്പ് ; നിരവ് മോദിയുടെ ആഡംബര ബംഗ്ലാവ് പൊളിച്ചു നീക്കി

പിഎൻ ബി വായ്പ്പ തട്ടിപ്പ് കേസിൽ രാജ്യം വിട്ട കോടീശ്വരൻ നിരവ് മോദിയുടെ മഹാരാഷ്ട്രയിലെ ആഡംബര ബംഗ്ലാവ് പൊളിച്ചു നീക്കി.അനധികൃത ബംഗ്ലാവ് പൊളിച്ചുമാറ്റാൻ മുബൈ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഭൂമി കയ്യേറി പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് ബംഗ്ലാവ് നിർമ്മിച്ചത്.

റായ്ഗഡ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് പി.എൻ ബി വായ്പ്പ തട്ടിപ്പു കേസിലെ പ്രതിയായ നീരവ് മോദിയുടെ മഹാരാഷ്ട്രയിലെ അലി ബാഗിലുള്ള അനധികൃത ബംഗ്ളാവ് പൊളിച്ചു നീക്കിയത്. നൂറു കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് നേരെത്തെ റവന്യൂ അധികൃതർ കണ്ടു കെട്ടിയിരുന്നു.കയ്യേറ്റഭൂമിയിൽ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് ബംഗ്ളാവിന്റെ നിർമ്മാണെമെന്ന് മുബൈ ഹൈകോടതി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read Also : നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിക്കുന്നതിനുളള നടപടികള്‍ തുടങ്ങി

33000 ചതുരശ്ര അടിയിൽ നിർമ്മിച്ച ആഡംബര ബംഗ്ലാവിലെ തൂണുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ച് തകർക്കുകയായിരുന്നു.30 കിലൊ ഡൈനാ മെറ്റാണ് ഉപയോഗിച്ചത്. കെട്ടിടം തകർത്തെങ്കിലും അടിത്തറ പൊളിച്ച് ഭൂമി പൂർവ്വ സ്ഥിതിയിലാക്കാൻ സമയമെടുക്കുമെന്ന് ജില്ലാ ലെക്ടർ വിജയ് ‘സൂര്യവംശി പറഞ്ഞു.

ബംഗ്ളാവ് പൊളിക്കുന്ന തിനെതിരെ നിരവ് മോദി മുംബൈ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു.13000 കോടി രൂപയുടെ വായ്പ്പ തട്ടിപ്പ് നടത്തിയാണ് നീ രവ് മോദി രാജ്യം വിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top