‘കുമ്മനത്തിന് വേണ്ടി ശബരിമല പ്രചരണായുധം ആക്കുമെന്ന് ഈ ക്യാമറക്ക് മുന്നില്‍ ആദ്യം പറ’; വോട്ടു ചോദിച്ചെത്തിയ ബിജെപിക്കാരെ വിരട്ടി വോട്ടര്‍മാര്‍

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് വോട്ടു ചോദിച്ചെത്തിയ പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് വോട്ടര്‍മാര്‍. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കല്‍, ശബരിമല വിഷയം ഉള്‍പ്പെടെ ഉയര്‍ത്തിയാണ് വോട്ടര്‍മാര്‍ ബിജെപിക്കാരെ വിരട്ടിയത്. വോട്ടര്‍മാരുടെ ചോദ്യത്തില്‍ ഉത്തരംമുട്ടിയ ബിജെപിക്കാര്‍ മറുപടി നല്‍കാതെ മടങ്ങുകയാണ് ചെയ്തത്.

സിപിഐഎം ഹിന്ദുക്കളെ ദ്രോഹിച്ചു എന്ന് പറഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ വോട്ടുചോദിയ്ക്കാന്‍ എത്തിയത്. ഹിന്ദുക്കളെ എന്തിനാണ് ദ്രോഹിച്ചത് എന്ന് പറഞ്ഞാണ് വോട്ടര്‍മാര്‍ ബിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. തുടര്‍ന്ന് വോട്ടര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിച്ച നടപടിയില്‍ ബിജെപിക്കാര്‍ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് ചോദിച്ചു. വിമാനത്താവളം അദാനിക്ക് കൊടുത്തപ്പോള്‍ രാജാവിന്റെ കാലത്തുള്ള ആചാരം സംരക്ഷിക്കപ്പെട്ടോ എന്ന് നിങ്ങള്‍ അന്വേഷിച്ചോ എന്ന് വോട്ടര്‍മാര്‍ ചോദിച്ചു. വിമാനത്താവളത്തിന്റെ അകത്തുകൂടിയല്ലേ പത്മനാഭ ക്ഷേത്രത്തിലെ ആറാട്ട് പോകുന്നത്. അപ്പോ ആ ആചാരം നിങ്ങള്‍ക്ക് സംരക്ഷിക്കേണ്ടെ എന്നും വോാട്ടര്‍ ബിജെപി പ്രവര്‍ത്തകരോട് ചോദിച്ചു.

വിമാനത്താവളം അദാനിക്ക് കൊടുത്തിട്ടില്ലെന്ന് ബി,ജെ.പി പ്രവര്‍ത്തകര്‍ പറയുമ്പോള്‍, പിന്നേ ഞങ്ങള്‍ ഈ ലോകത്തൊന്നും അല്ലാലോ ജീവിക്കുന്നത്. നിങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍ ഇരിക്കുവല്ലേ എന്ന് വോട്ടര്‍ മറുപടി പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളം ലേലം വിളിക്കാന്‍ ഉണ്ടായിരുന്നല്ലോ എന്ന് ബിജെപിക്കാരന്‍ പറയുമ്പോള്‍, എന്തൊക്കെയാണ് ലേലത്തിന്റെ മാനദണ്ഡങ്ങള്‍ എന്ന് വേട്ടര്‍ തിരിച്ചു ചോദിക്കുന്നു. ഈ ചോദ്യത്തിന് ബിജെപിക്കാര്‍ക്ക് ഉത്തരം മുട്ടുന്നുണ്ട്.

ശബരിമലയിലെ കേസില്‍ നിങ്ങളുടെ എംഎല്‍എമാരും മന്ത്രിമാരും ആദ്യം പറഞ്ഞിരുന്നത് വിധി സ്വാഗതം ചെയ്യുന്നു എന്നായിരുന്നു. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ സ്ത്രീകളും കയറണം എന്നും പറഞ്ഞു. സര്‍ക്കാര്‍ മുന്‍കൈ എടുത്തപ്പോള്‍ നിങ്ങള്‍ എതിരു പറഞ്ഞു. കുമ്മനം രാജശേഖരനു വേണ്ടി തെരഞ്ഞെടുപ്പിന് ആയുധമായി ശബരിമല എടുക്കുന്നുവെന്ന് നിങ്ങള്‍ക്ക് ക്യാമറക്ക് മുന്നില്‍ പറയാന്‍ പറ്റുമോ എന്നും വോട്ടര്‍ ചോദിക്കുന്നു.

പിറവം പള്ളിയില്‍ പോയി സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ബിജെപിക്കാര്‍ ചോദിക്കുമ്പോള്‍ പിറവം പള്ളി സര്‍ക്കാരിന്റെ വകയല്ലെന്നും ശബരിമല വിഷയം പറയുമ്പോള്‍ എന്തിന് പള്ളിത്തര്‍ക്കം പറയുന്നുവെന്നും വോട്ടര്‍ ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top