Advertisement

സ്മൃതി ഇറാനി എംപി ഫണ്ട് വിനിയോഗിച്ചതില്‍ വന്‍ അഴിമതിയെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല

March 14, 2019
Google News 0 minutes Read

കേന്ദ്രമന്ത്രി സ്മൃതി ഇറാനി എം.പി ഫണ്ട് വിനിയോഗിച്ചതില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല.  ടെണ്ടര്‍ പോലും വിളിക്കാത്ത പദ്ധതിയുടെ പേരില്‍ സ്മൃതി ഇറാനി 5.93 കോടി രൂപ തട്ടിയെടുത്തു. സിഎജി റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ടെന്നും സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗുജറാത്ത് സ്‌റ്റേറ്റ് റൂറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴില്‍ എം പി ഫണ്ട് ഉപയോഗിച്ച് നടത്തിയ വികസന പദ്ധതികളിലാണ് മന്ത്രി അഴിമതി കാണിച്ചത്. പൊതുധനം ദുരുപയോഗം ചെയ്തതിന് അഴിമതി നിരോധന നിയമ പ്രകാരം ഇറാനിക്കെതിരെ എഫ്െഎആര്‍ രജിസ്റ്റര്‍ ചെയ്യണം. അവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനും മന്ത്രിസ്ഥാനത്തു നിന്നും നീക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യം കാണിക്കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here