ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ബലാകോട്ടിലെ ഇന്ത്യന്‍ തിരിച്ചടിയുടെ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ പുറത്ത്

ബലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ പുറത്ത്. ഭീകരര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ ആക്രമണം ഉണ്ടായ ദ്വാരങ്ങള്‍ വ്യക്തമാക്കുന്ന ചിത്രമാണ് പുറത്ത് വന്നത്.

 

ടോം വടക്കൻ ബിജെപിയിൽ ചേർന്നു

മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദാണ് ടോം വടക്കന് അംഗത്വം നൽകിയത്.

 

പി ജെ ജോസഫ് ഇടുക്കിയില്‍ പൊതു സ്വതന്ത്രനായി മത്സരിച്ചേക്കും

പി ജെ ജോസഫിനെ ഇടുക്കിയില്‍ പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ നീക്കം. ജോസഫിനെ ഇടുക്കിയില്‍ പൊതു സ്വതന്ത്രനാക്കുന്നതിനെപ്പറ്റി കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചു വരുകയാണ്. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ മുസ്ലിംലീഗ് നേതൃത്വവുമായും മറ്റു ഘടകകക്ഷികളുമായും ആലോചിച്ചതിനു ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

 

മുംബൈയില്‍ മേല്‍പ്പാലം തകര്‍ന്ന് നാല്‌ മരണം; 34 പേര്‍ക്ക് പരിക്ക്

മുംബൈയില്‍ റെയില്‍വേ സ്റ്റേഷനു സമീപം കാല്‍നട യാത്രക്കാര്‍ക്കുള്ള മേല്‍പ്പാലം തകര്‍ന്നു വീണ് നാല്‌ മരണം. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷനു സമീപത്തെ മേല്‍പ്പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മുംബൈ പോലീസ് അറിയിച്ചു.

 

കരമനയിലെ കൊലപാതകം; അഞ്ച് പ്രതികള്‍ പിടിയിലായെന്ന് പൊലീസ്

തിരുവനന്തപുരം കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റിലായതായി സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top