തിരുവല്ലയില്‍ യുവാവ് തീ കൊളുത്തി ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് കനിവ് തേടി കുടുംബം

പ്രണയം നിരസിച്ചതിന് മുന്‍ സഹപാഠി പെട്രോളൊഴിച്ച് തീ കൊളുത്തി ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് കനിവ് തേടി കുടുംബം. പെണ്‍കുട്ടിക്ക് എന്താണ് സംഭവിച്ചതെന്നു പോലും കൃത്യമായി അറിയാത്ത അവസ്ഥയിലാണ് മാതാപിതാക്കള്‍. കോളെജിലേക്ക് പോയ പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു എന്ന വിവരമാണ് പിന്നീട് അറിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു.
സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്നതാണ് പെണ്‍കുട്ടിയുടെ കുടുംബം. ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ജീവന്‍ തിരിച്ചു പിടിക്കാന്‍ തുടര്‍ ചികിത്സകള്‍ക്കായി വലിയൊരു തുക ആവശ്യമായി വരുന്നതായി മാതാപിതാക്കള്‍ പറയുന്നു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും മാതാപിതാക്കള്‍ പറയുന്നു. പെണ്‍കുട്ടിക്ക് സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അമ്മ ഉഷ വിജയകുമാറിന്റെ നമ്പറില്‍ (8606344487) ബന്ധപ്പെടാവുന്നതാണ്.
കൊച്ചി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. കഴിഞ്ഞ ദിവസമാണ് തിരുവല്ല ചിലങ്ക ജംഗ്ഷനില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ അജിന്‍ റെജി മാത്യു എന്ന യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതിന് ശേഷമാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
Read more: പ്രണയം നിരസിച്ചതിന് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടിയ നില ഗുരുതരമായി തുടരുന്നു
റേഡിയോളജി വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. അക്രമം കണ്ട നാട്ടുകാര്‍ തന്നെ ഓടിക്കൂടിയാണ് വെള്ളം ഒഴിച്ച് തീ കെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അജിനേയും നാട്ടുകാര്‍ തന്നെയാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാലാണ് ആക്രമിച്ചതെന്നാണ് അജിന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അയിരൂരില്‍ ഇരുവരും പ്ലസ്ടുവിന് സഹപാഠികളായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here