Advertisement

മുംബൈ നടപ്പാലം തകർന്നുണ്ടായ അപകടം; മരണസംഖ്യ ആറായി

March 15, 2019
Google News 1 minute Read

മുംബൈയില്‍ നടപ്പാലം തകർന്ന് മരണസംഖ്യ ആറായി. മുപ്പത്തിയാറിലേറെ പേർക്ക് പരിക്ക്. മുംബൈ ചത്രപതി ശിവജി റെയില്‍വേ സ്റ്റ്ഷനു സമൂപമുള്ള നടപാലമാണ് തകർന്നത്. സംഭവത്തില്‍ റെയില്‍വേ അധികൃതർക്കെതിരെയും മുനിസിപ്പല്‍ കോർപറേഷനെതിരേയും പോലീസ് കേസെടുത്തു

ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിനു സമീപമുള്ള നടപാലമാണ് തകർന്നത്. ഇന്നലെ വൈകീട്ട് ആഴരയോടെ നഗരത്തിലെ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സംഭവം. മരണ സഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തിയായിരുന്നു രക്ഷാപ്രവർത്തനം.

Read Also : മുംബൈയില്‍ മേല്‍പ്പാലം തകര്‍ന്ന് നാല്‌ മരണം; 34 പേര്‍ക്ക് പരിക്ക്

റെയില്‍വേ അധികൃതർക്കെതിരെയും മുനിസിപ്പല്‍ കോർപറേഷനെതിരേയും പോലീസ് മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. മുപ്പത് വർഷത്തിലേറെ പഴക്കമുള്ള നടപ്പാലമാണ് തകർന്ന് വീണത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സംഭവത്തില്‍ മഹാരാഷ്ട്ര സർക്കാർ മരിച്ചവരുടെ കുടുംബത്തിനു അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും സഹായധനം പ്രഖ്യാപിച്ചു. കഴിഞ ഒന്നര വർഷത്തിനിടെ മാത്രം മുംബൈയില്‍ മൂന്ന് നടപ്പാലമാണ് തകർന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here