Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

March 15, 2019
Google News 2 minutes Read

മസൂദ് അസറിനെതിരെ ലോകരാജ്യങ്ങള്‍; സ്വത്തുവകകള്‍ മരവിപ്പിച്ച് ഫ്രാന്‍സ്

ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിനെതിരെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങള്‍. തങ്ങളുടെ രാജ്യത്ത് മസൂദ് അസറിനുള്ള സ്വത്തുവകകള്‍ മരവിപ്പിക്കുന്നതായി ഫ്രാന്‍സ് അറിയിച്ചു. മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയം ചൈന എതിര്‍ത്തതിനു പിന്നാലെയാണ് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നടപടി.

 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 50% വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന ഹർജി; തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ്

ലോക്‌സഭാ  തെരഞ്ഞെടുപ്പിൽ അൻപത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി കോടതി തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. 21 പാർട്ടികളുടെ നേതാക്കളാണ് ഹർജി നൽകിയത്.മാർച്ച് 25 ന് ഹർജിയിൽ വാദം കേൾക്കും.

 

പി ജെ ജോസഫിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയെന്ന് രമേശ് ചെന്നിത്തല

പി ജെ ജോസഫിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തുവരും. ഉയര്‍ന്നിരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് നാളെ പരിഹാരമാകുമെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.

 

ന്യൂസിലാൻഡ് വെടിവെയ്പ്പ്; മരണ സംഖ്യ ഉയരുന്നു

ന്യൂസിലാൻഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവെയ്പ്പിലെ മരണസംഖ്യ ഉരുന്നു. 49 പേരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ന്യൂസിലൻഡ് പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മസ്ജിദിലും സമീപത്തെ മറ്റൊരു പള്ളിയിലുമാണ് വെടിവെയ്പ്പ് നടന്നത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ആളുകൾ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണം.

 

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു. ശിക്ഷ പുനപരിശോധിക്കാന്‍ ബിസിസിഐയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തിനകം ശിക്ഷ പുനപരിശോധിക്കണം. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി ഭാഗികമായി അനുവദിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.

 

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു

ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഇരുവിഭാഗവുമായും ഇ പി ജയരാജന്‍ കണ്‍വീനറായ മന്ത്രിതല സമിതി ചര്‍ച്ച നടത്തും. ലോക്‌സഭാ തരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍ എന്നതാണ് ശ്രദ്ധേയം .പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും പൊലീസിനെ കൊണ്ട് ബലപ്രയോഗം നടത്തുന്നതിനെതിരെ യാക്കോബായ സഭയും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രംഗത്തു വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here