ഞാന്‍ കള്ള് കുടിക്കാറില്ല, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചോളൂ…: നടന്‍ സുധീര്‍

ഞാന്‍ കള്ള് കുടിക്കാറില്ലെന്നും മദ്യപിച്ച് വഴക്കുണ്ടാക്കിയെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നടന്‍ സുധീര്‍. ശരീരത്തെ സ്നേഹിക്കുന്ന ആളാണ് ഞാന്‍. അഞ്ച് മണിക്കൂര്‍ ജിമ്മില്‍ വര്‍ക്കൗട്ടും ചെയ്യും. ഞാന്‍ മദ്യപിക്കില്ലെന്ന് സുഹൃത്തുക്കള്‍ക്ക് അറിയാമെന്നും സുധീര്‍ പറയുന്നു.
കഴിഞ്ഞദിവസമാണ് കഞ്ഞിക്കുഴിയില്‍ വച്ച് നടന്‍ സുധീറും സുഹൃത്തുക്കളും പ്രദേശവാസികളുമായി അടിയുണ്ടായത്. അതേസമയം അടിയുണ്ടായത് ശരിയാണെന്നും എന്നാല്‍ താന്‍ മദ്യപിച്ചാണ് അടിയുണ്ടാക്കിയതെന്ന തരത്തിലെ പ്രചാരണങ്ങള്‍ തെറ്റാണെന്നും സുധീര്‍ പറയുന്നു. അച്ഛനേയും അമ്മയേയും കണ്ട് മടങ്ങുന്ന വഴിയായിരുന്നു ഞാന്‍. എന്റെ സുഹൃത്തിനേയും കൊണ്ട് ആലപ്പുഴയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകും വഴിയായിരുന്നു സംഭവം.
രണ്ട് കാറിലായാണ് ഞങ്ങള്‍ പോയത്. എന്റെ സഹോദരന്‍ മറ്റൊരു വണ്ടിയില്‍ ഞങ്ങള്‍ക്ക് പിന്നാലെയുണ്ടായിരുന്നു. സുഹൃത്ത് ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ആ ഹോട്ടലില്‍ നിന്ന് ഇറങ്ങുന്നതിനിടെ വെള്ളമടിച്ച് എത്തിയ ആളാണ് പ്രശ്നം ഉണ്ടാക്കിയത്. റോഡിന് നടുവില്‍ നില്‍ക്കുകയായിരുന്നു അയാള്‍. ഹോണ്‍ അടിച്ചിട്ടും റോഡില്‍ നിന്ന് മാറാന്‍ കൂട്ടാക്കിയില്ല. മനഃപൂര്‍വ്വം മാറാതെ നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ വീണ്ടും ഹോണ്‍ അടിച്ചപ്പോള്‍ അയാള്‍ ബോണറ്റില്‍ വന്നിടിച്ചു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്നും പ്രശ്നത്തിന് പോകേണ്ടെന്നും ഞാന്‍ സഹൃത്തായ മനോജിനോട് പറഞ്ഞു. രണ്ട് മിനിട്ട് വെയിറ്റ് ചെയ്തു. എന്നിട്ടും മാറാതെ നിന്നതോടെ എന്റെ സുഹൃത്ത് ചാടി ഇറങ്ങി അയാളോട് മാറാന്‍ പറഞ്ഞു. അയാള്‍ തെറി പറയാനാരംഭിച്ചതോടെ ഉന്തും തള്ളുമായി. അവിടെ നിന്ന പോലീസുകാര്‍ ഓടിയെത്തി.
അപ്പോഴേക്കും രണ്ടാമത്തെ കാറില്‍ പിന്നാലെ വരികയായിരുന്ന എന്റെ സഹോദരന്‍ എത്തി. അവരെല്ലാം എത്തിയപ്പോഴേക്കും അയാളുടെ കൂട്ടുകാരും എത്തി. പോലീസുകാരെത്തി എല്ലാവരോടും സ്റ്റേഷനിലേക്ക് വരാന്‍ പറഞ്ഞപ്പോഴേക്കും കൂട്ടത്തല്ലായി. എന്റെ സഹോദരനേയും സുഹൃത്തിനേയും കൂട്ടം കൂടി അടിയ്ക്കാന്‍ തുടങ്ങി. അനിയന്റെ വസ്ത്രം പോലും ഉരിഞ്ഞു. അപ്പോള്‍ ഞാന്‍ ഒരു നടനാണെന്ന് പറഞ്ഞ് മാറി നില്‍ക്കണമായിരുന്നോ എന്നാണ് സുധീര്‍ വീഡിയോയില്‍ ചോദിക്കുന്നത്. പിടിച്ച് മാറ്റാനായി ആണ് ഞാന്‍ എത്തിയത്. എന്നെ ഉപദ്രവിച്ചപ്പോഴാണ് ഞാനും തിരിച്ച് ഉപദ്രവിച്ചത്. താന്‍ മദ്യപിച്ചിരുന്നുവെങ്കില്‍ പോലീസ് തിരിച്ചറിയില്ലേ. ഞാന്‍ ഇറങ്ങിച്ചെന്നില്ലായിരുന്നെങ്കില്‍ എന്റെ അനിയനെ അവര്‍ കൊന്നേനെ. ഏത് തരത്തില്‍ എന്നെ വൈറലാക്കി മോശപ്പെടുത്തിയാലും സാരമില്ല. എന്നെ മനസിലാക്കുന്നവര്‍ ഉണ്ട്. അവര്‍ എന്നെ തിരിച്ചറിഞ്ഞോളും എന്നും സുധീര്‍ പറയുന്നു. നടനാകുന്നതിന് മുമ്പ് സാധാരണക്കാരനായ ആളായിരുന്നു ഞാന്‍. . സ്ത്രീവിഷയം ആരോപിച്ചാലോ കൊലപാതകി എന്ന് വിളിച്ചാലും എനിക്ക് പ്രശ്നമില്ല. എന്നെ തിരിച്ചറിയുന്ന രണ്ട് പേരുണ്ടെങ്കില്‍ തനിക്ക് അത് മതിയെന്നും സുധീര്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here