രാജാക്കാട് കർഷകന് സൂര്യതാപമേറ്റു

ഇടുക്കി ഹൈറേഞ്ചിലും കടുത്ത ചൂട്. രാജാക്കാട്ടില്‍ ഒരാള്‍ക്ക് സൂര്യതാപമേറ്റു. കര്‍ഷകനായ തകിടിയേല്‍ മാത്യൂവിനാണ് കൃഷിയിടത്തില് ജോലി ചെയ്യുന്നതിനിടയില്‍ സൂര്യതാമേറ്റത്.

കഴിഞ്ഞ ഒരാഴ്ചക്കാലമായി ഹൈറേഞ്ച് മേഖലയില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പതിനൊന്ന് മണിയ്ക്ക് ശേഷം വെയിലത്ത് നിന്നുള്ള ജോലി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇത് എല്ലാ മേഖലയിലും പാലിക്കപ്പെടുന്നുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസ്സം പതിനൊന്ന് മമിക്ക് മുമ്പാണ് രാജാക്കാട് സ്വദേശി തകിടിയേല്‍ മാത്യൂവിന് സൂര്യതാപമേറ്റത്. വലിയകണ്ടം പാടശേഖരത്തിലെ പാടത്ത് വാഴതോട്ടത്തില്‍ രാവിലെ എത്തി നനച്ചതിന് ശേഷം ഇദ്ദേഹം പത്തുമണിയോടെ വീട്ടിലേയ്ക്ക് തിരിച്ച് പോരുകയായിരുന്നു. വീട്ടിലെത്തി കുളിക്കുന്ന സമയത്താണ് കഴുത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോളാണ് സൂര്യതാപമേറ്റതാണെന്ന് കണ്ടെത്തുന്നത്.

Read Also : സൂര്യാഘാതം; കേരള പൊലീസിന്റെ മുന്നറിയിപ്പ് ‘ട്രോള്‍’

ചികിത്സ തേടിയെങ്കിലും നീറ്റലും കഴുത്തിന് വേദനയും അനുഭവപ്പെടുന്നുണ്ടെന്നും മാത്യൂ പറഞ്ഞു. സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതവഗണിച്ച് കാര്‍ഷിക മേഖലയിലും നിര്‍മ്മാണ മേഖലിയുമടക്കം കടുത്ത വെയിലില്‍ തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top