ഫീസ് അടയ്ക്കാത്തതിന് രണ്ടാം ക്ലാസുകാരനെ വെയിലത്ത് നിറുത്തിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു

ഫീസ് അടയ്ക്കാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആണ് കേസെടുത്തത്. മാധ്യമ വാർത്തകളെ തുടർന്നാണ് നടപടി.
ആലുവ സെറ്റിൽമെൻറ് സ്കൂളിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വെയിലത്ത് നിറുത്തുകയായിരുന്നു. എറണാകുളം ജില്ലാ കളക്ടറും വിദ്യാഭ്യാസ ഉപ ഡയറക്ടറും മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. രണ്ടര മണിക്കൂര്‍ നേരമാണ് കുട്ടിയെ സ്ക്കൂള്‍ അധികൃതര്‍ വെയിലത്ത് നിറുത്തിയത്.
സംഭവത്തില്‍ ആലുവ പോലീസും കേസെടുത്തിട്ടുണ്ട്. രണ്ട് വിദ്യാര്‍ത്ഥികളെയാണ് വെയിലത്ത് നിറുത്തിയത്. ഇതില്‍ ഒരു കുട്ടി അവശനായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളെ അതിന് സമ്മതിക്കാതെ വെയിലത്ത് നിറുത്തുകയായിരുന്നു. കുട്ടികളില്‍ ഒരാള്‍ക്ക് കാഴ്ച സംബന്ധിച്ച വൈകല്യമുണ്ട്. കുട്ടികള്‍ അവശരായി വീട്ടില്‍ എത്തിയപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here