ദേഹാസ്വസ്ഥ്യം; ചിറ്റയം ഗോപകുമാർ ആശുപത്രിയിൽ

മാവേലിക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടിയൂരിൽ തുറന്ന വാഹനത്തിൽ പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
വാഹനം ബ്രേക്ക് ചെയ്തതിനെ തുടർന്ന് നെഞ്ച് വാഹനത്തിന്റെ കമ്പിയിൽ ഇടിച്ചതു മൂലമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നേരത്തെ പത്രികാ സമർപ്പണത്തിനെത്തിയ ഗോപകുമാർ പത്രിക മറന്നത് വലിയ വാർത്തയായിരുന്നു. സജി ചെറിയാൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളുമായി എത്തിയപ്പോഴായിരുന്നു അബദ്ധം സംഭവിച്ചത്. തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന പത്രികയെടുത്ത് വരാൻ പ്രവർത്തകരെ പറഞ്ഞ് വിടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here