കെ.​എം. മാ​ണി​യു​ടെ ആ​രോ​ഗ്യ​നി​ലയിൽ പുരോഗതി

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ള്ള​താ​യി ഡോ​ക്ട​ർ​മാ​ർ. ശ്വാ​സോഛ്വാ​സം സാ​ധാ​ര​ണ നി​ല​യി​ലാ​യ​താ​യും ശ​രീ​രം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ര​ക്ത​സ​മ്മ​ർ​ദം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യ​തി​നാ​ൽ ഡ​യാ​ലി​സി​സ് തു​ട​രു​ന്നു​വെ​ന്നും മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​ൺ​പ​ത്തി​യാ​റു​കാ​ര​നാ​യ മാ​ണി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്‍റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോൾ ആശുപത്രിയിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top