ആരോഗ്യരംഗത്ത് സുതാര്യത ഉറപ്പുവരുത്താൻ പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങി അബുദാബി ആരോഗ്യമന്ത്രാലയം

ആരോഗ്യരംഗത്ത് സുതാര്യത ഉറപ്പുവരുത്താൻ പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങി അബുദാബി ആരോഗ്യമന്ത്രാലയം.ആതുരചികിത്സാ രംഗത്ത് ചില ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിയമം നടപ്പിലാക്കുന്നത് എന്ന് അധികൃതർ.

പുതിയ നിയമം അബുദാബി എമിറേറ്റിലെ മുഴുവൻ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ബാധകമാണ്. മേയ് ഒന്നു മുതൽ രോഗികൾക്കു ചികിത്സാ വിവരങ്ങളും വിശദമായ ബില്ലും നൽകണമെന്നു ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ആരോഗ്യരംഗത്തു സുതാര്യത ഉറപ്പുവരുത്തുന്നതിനാണു ഈ നടപടിയെന്നും ഇൻഷുറൻസ് കമ്പനിയിൽനിന്ന് ചികിത്സയ്ക്കായി ആശുപത്രികളും ക്ലിനിക്കുകളും എത്ര തുകയാണ് ഈടാക്കിയതെന്നും ബില്ലിൽ വ്യക്തമാക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു. ചികിത്സ സംബന്ധിച്ച് ഇലക്ട്രോണിക് ബിൽ ആണ് നൽകേണ്ടത്. എസ്എംഎസ് സന്ദേശമായോ ഇമെയിൽ വഴിയോ ബില്ല്‌ നൽകാവുന്നതാണ് .

ആരോഗ്യരംഗത്തു ചിലക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയനിയമം നടപ്പിലാക്കുന്നത് എന്നും അധികൃതർ പറഞ്ഞു.നിരവധി പരാതികൾ രോഗികളുടെ ഭാഗത്തുനിന്നും ഇഷുറൻസ് കമ്പനികളിൽ നിന്നും ലഭിച്ചതിനെത്തുടർന്നു ആരോഗ്യമന്ത്രാലയം നടത്തിയ പഠനത്തിലാണ് ക്രമക്കേടുകൾനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More