കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അരിവാള്‍ ചുറ്റികയും

ലോകത്താകമാനം പ്രചരിക്കുകയും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചിഹ്നമായി മാറുകയും ചെയ്ത അരിവാള്‍ ചുറ്റികയുടെ ഉത്ഭവത്തെക്കുറിച്ചും പ്രചാരത്തെക്കുറിച്ചും ചുരുക്കം ചിലര്‍ക്കേ അറിവുള്ളു.

എന്ന് മുതലാണ് അരിവാള്‍ ചുറ്റിക കമ്മ്യൂണിസത്തിന്റെ ഭാഗമായി മാറിയത്…

ഐറിഷ് സിറ്റിസണ്‍ ആര്‍മി എന്നറിയപ്പെടുന്ന സോഷ്യലിസ്റ്റ് സംഘടയുടെ ചിഹ്നമായിരുന്നു കലപ്പയും ചുറ്റികയും. റഷ്യന്‍ വിപ്ലവത്തിന്റെ വിജയത്തെത്തുടര്‍ന്ന്്, വഌഡിമര്‍ ലെനിനും അനറ്റോളി ലുമാര്‍സ്‌കിയും ചേര്‍ന്ന് സോവിയറ്റ് യൂണിയനു വേണ്ടി ഒരു ചിഹ്നം രൂപകല്‍പന ചെയ്യുന്നതിനുള്ള മത്സരം നടത്തി.

മത്സരത്തില്‍ തെരെഞ്ഞടുക്കപ്പെട്ട ചിഹ്നമായി മാറിയത് യേവ്‌നി ഇവാനോവിച്ച എന്ന എഴുത്തുകാരന്‍ രൂപകല്‍പന ചെയ്ത ഭൂമിയുടെ മുകളിലായി വാളും ചുറ്റികും ചേര്‍ത്തുവെച്ച് അതിനു മുകളിലായി അഞ്ചു കാലുകളോട് കൂടിയ നക്ഷത്രവും ‘സര്‍വ്വ ലേക തൊഴിലാളികളെ സംഘടിക്കുവിന്‍’ എന്ന് ആറു ഭാഷകളിലെ ( റഷ്യന്‍, ഉക്രൈന്‍, ബേലൂരിഷ്യന്‍, ജോര്‍ജിയ, അര്‍മേനിയന്‍, അസര്‍ബൈജാനി ) എഴുത്തുകളുമായിരുന്നു.

എന്നാല്‍ ചിഹ്നത്തിലെ വാള്‍ അക്രമമസ്വഭാവത്തെക്കുറിക്കുന്നതാണെന്ന് ലെനിന്‍ വാദിച്ചു.ലെനിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന്, ചിഹ്നത്തില്‍ ചെറിയ മാറ്റം വരുത്തി വാളിനെ അരിവാള്‍ ആക്കി മാറ്റി. 1924 ജൂലൈ ആറിന് ചേര്‍ന്ന സെട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക ചിഹ്നമായി അംഗീകരിച്ചു. ചുറ്റിക തൊഴിലാളികളുടെയും അരിവാള്‍ കര്‍ഷകരുടെയും നക്ഷത്രം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെട്ടു. സോവിയറ്റ് കലഘട്ടത്തില്‍ എല്ലാ സോവിയറ്റ് ഉല്‍പന്നങ്ങളിലും ഈ ചിഹ്നം പതിച്ചിരുന്നു.

ഇന്ന് ഇന്ത്യയുള്‍പ്പെടെ ലോകത്താകമാനമുള്ള നൂറിലധികം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അരിവാള്‍ ചുറ്റിക ഔദ്യോഗിക ചിഹ്നമായി ഉപയോഗിക്കുന്നു. പഴയ സോവിയറ്റ് രാജ്യങ്ങളില്‍ ചിഹ്നത്തിന് വിലക്കുണ്ടെങ്കിലും ട്രാന്‍സ്‌നിസ്ട്രിയ, ഡോണ്‍സ്‌ക് എന്നീ അര്‍ദ്ധ റിപ്പബ്ലിക്കന്‍ രാജ്യങ്ങളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ദേശീയ ചിഹ്നമായി ഉപയോഗിക്കുന്നുണ്ട്.

ശൂന്യാകാശത്ത് ആദ്യമെത്തിയ യൂറിഗഗാറിന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇങ്ങനെ പറയുന്നു. ‘താന്‍ ആദ്യമായി ശൂന്യാകാശത്ത് എത്തിയപ്പോള്‍ ആദ്യം കൈകളിലെടുത്ത് ഉയര്‍ത്തിക്കാട്ടിയവയില്‍ ഒന്ന് അരിവാള്‍ ചുറ്റിക നക്ഷത്രമായിരുന്നുവെന്ന്’. അങ്ങനെ ഭൂമിയുടെ അതിരുകള്‍ ഭേദിച്ച് ഉയരങ്ങള്‍ കീഴടക്കി അരിവാള്‍ ചുറ്റിക നക്ഷത്ര ചെങ്കൊടി…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top