തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് സുപ്രീം കോടതിയുടെ അനുമതി

തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് സുപ്രീം കോടതി അനുമതി നല്‍കി. ആചാരപ്രകാരം വെടിക്കെട്ട് നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

പടക്കത്തിനും സമയത്തിനും ഉണ്ടായിരുന്ന സമയത്തില്‍ കോടതി ഇളവ് നല്‍കി. ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി വ്യക്തമാക്കി.

തൃശ്ശൂര്‍ പൂരത്തില്‍ വെടിക്കെട്ട് നിയന്ത്രണത്തിനുള്ള ഇളവ് തേടി തിരുമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. രാത്രിയില്‍ എട്ടുമണിക്കും പത്തിനും ഇടയില്‍ മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവൂ എന്ന സുപ്രീം കോടതി വിധിയില്‍ ഇളവ് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ദേവസ്വങ്ങളുടെ ആവശ്യത്തെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പൂര്‍ണ്ണ പിന്‍തുണയും ലഭിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top