രാജ്യത്ത് സമാധാനം നിലനില്‍ക്കണം; ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദങ്ങളില്‍ ചുംബിച്ച് മാര്‍പാപ്പ

രാജ്യത്ത് സമാധാനം നിലനില്‍ക്കാന്‍ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദങ്ങളില്‍ ചുംബിച്ച് പോപ്പ് ഫ്രാന്‍സിസ്.
ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വാ കിര്‍, പ്രതിപക്ഷ നേതാവ് റീക്ക് മച്ചര്‍ മറ്റു നേതാക്കള്‍ എന്നിവരുടെ പാദങ്ങളിലാണ് മാര്‍പാപ്പ സമാധാനം ആവശ്യപ്പെട്ട് ചുംബിച്ചത്. നേതാക്കള്‍ യുദ്ധ വിരാമ ഉടമ്പടികള്‍ പാലിക്കണമെന്നും ഒരു സഹോദരനെന്ന നിലയിലാണ് ഹൃദയത്തില്‍ നിന്നാണ് സമാധാനത്തോടെ ജീവിക്കാന്‍ താന്‍ ആവശ്യപ്പെടുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.
സുഡാനിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് 24 മണിക്കൂര്‍ പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി സുഡാന്‍ നേതാക്കന്‍ന്മാരെ വത്തിക്കാനില്‍ വിളിപ്പിച്ചിരുന്നു. ഇതിനിടയ്ക്കാണ് മാര്‍പാപ്പ നേതാക്കന്‍ന്മാരുടെ പാദങ്ങളില്‍ ചുംബിക്കുന്നത്. മാര്‍പാപ്പ പാദങ്ങളില്‍ ചുംബിച്ചതിന്റെ അമ്പരപ്പിലാണ് നേതാക്കള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here