മൂന്നാമത് അബുദാബി സാംസ്കാരിക സമ്മേളനം സമാപിച്ചു

അബുദാബിയിൽ 5 ദിവസങ്ങളായി നടന്നുവരുന്ന മൂന്നാമത് അബുദാബി സാംസ്കാരിക സമ്മേളനം സമാപിച്ചു.ഇന്ത്യൻ അംബാസിഡർ നവദീപ് സിങ് സൂരി ഉൾപ്പടെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
അബുദാബി മനാറത് അൽ സാദിയാത്തിൽ നടന്ന മൂന്നാമത് അബുദാബി സാംസ്കാരിക സമ്മേളനം സമാപിച്ചു. യു എ ഇ യുടെ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന തരത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.സമ്മേളനത്തിനോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലായി ചർച്ചകൾ,കലാസാംസ്കാരിക പരിപാടികൾ, ശില്പശാലകൾ,എന്നിവ സംഘടിപ്പിച്ചു.തുടർന്ന് സാംസ്കാരിക രംഗത്തെ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്വങ്ങളെക്കുറിച്ചും പ്രമേയം അവതരിപ്പിച്ചു.
Read Also : ആരോഗ്യരംഗത്ത് സുതാര്യത ഉറപ്പുവരുത്താൻ പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങി അബുദാബി ആരോഗ്യമന്ത്രാലയം
വിവിധ വിഷയങ്ങളിൽ നടത്തിയ ചർച്ചകളുടെയും ശില്പശാലകളുടെയും പശ്ചാതലത്തിൽ ഉരുത്തിരിഞ്ഞു വന്ന ക്രിയാത്‌മകമായ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് സമ്മേളനത്തിൽ തീരുമാനമായി. ഇന്ത്യൻ അംബാസിഡർ നവദീപ് സിങ് സൂരി ഉൾപ്പടെ നിരവധി പ്രമുഖരാണ് ചടങ്ങിൽ സംബന്ധിച്ചത് .24 അബുദാബി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here