ഐപിഎൽ; പഞ്ചാബിനെതിരെ ബാംഗ്ലൂരിന് 17 റൺസ് ജയം

ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് 17 റൺസ് ജയം. ബാംഗ്ലൂർ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യത്തെ പിന്തുടർന്നിറങ്ങിയ പഞ്ചാബിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 28 പന്തിൽ നിന്ന് 46 റൺസെടുത്ത നിക്കോളാസാണ് ടോപ് സ്‌കോറർ. ബാംഗ്ലൂരിന് വേണ്ടി ഉമേഷ് യാദവ് മൂന്നും നവ്ദീപ് സയ്‌നി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. നാലാം ജയത്തോടെ ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തു നിന്നും രക്ഷപ്പെട്ട് ഒരു പടി മുകളിലെത്തി. 8 പോയിന്റാണ് ഇപ്പോൾ ബാംഗ്ലൂരിനുള്ളത്. 6 പോയിന്റുള്ള രാജസ്ഥാൻ റോയൽസാണ് ഇപ്പോൾ അവസാന സ്ഥാനത്തുള്ളത്.
.@RCBTweets hold their nerve in the death overs to defeat KXIP by 17 runs here in Bengaluru ?#RCBvKXIP pic.twitter.com/X1FkbMCJbJ
— IndianPremierLeague (@IPL) 24 April 2019
When victory was in sight and the wickets were tumbling, you get these reactions from the @RCBTweets skipper ?#RCBvKXIP pic.twitter.com/WMaEOT523y
— IndianPremierLeague (@IPL) 24 April 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here