Advertisement

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നു; ദൃശ്യങ്ങൾ പുറത്ത്

April 27, 2019
Google News 1 minute Read

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌ക്കൂളിലെ 19ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരാൾ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും മറ്റു ബൂത്തുകളിലെ വോട്ടർമാർ ഇവിടെയെത്തി വോട്ടു ചെയ്യുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.. 774-ാംനമ്പർ വോട്ടറായെത്തിയ സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

Read Also; കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന സുധാകരന്റെ ആരോപണം പരാജയം മുന്നിൽ കണ്ടാണെന്ന് എം.വി ജയരാജൻ

ആദ്യത്തെ തവണ വോട്ട് ചെയ്യാനെത്തുന്ന ഇവർ കൈയിൽ പുരട്ടിയ മഷി ഉടൻ തന്നെ തലയിൽ തേയ്ച്ച് മായ്ക്കാൻ ശ്രമിക്കുന്നതും പിന്നീട് വീണ്ടുമെത്തി വോട്ട് രേഖപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റു ബൂത്തുകളിലെ വോട്ടർമാരിൽ ചിലർ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഈ ബൂത്തിലെത്തി കള്ളവോട്ട് ചെയ്തതായും കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇതിന്റെ തെളിവുകൾ പുറത്ത് വിടുമെന്നും കോൺഗ്രസ് നേതാവ് കെ.സുധാകരൻ നേരത്തെ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here