ഹർലീൻ ഡിയോൾ രക്ഷിച്ചു; ട്രെയിൽബ്ലേസേഴ്സിന് ഭേദപ്പെട്ട സ്കോർ
വനിതാ ടി-20 ചലഞ്ചിലെ രണ്ടാം മത്സരത്തിനിറങ്ങിയ ട്രെയിൽബ്ലേസേഴ്സിന് ബാറ്റിംഗ് തകർച്ച. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റു നഷ്ടത്തിൽ 112 റൺസ് മാത്രമാണ് ട്രെയിൽ ബ്ലേസേഴ്‌സിന് നേടാനായത്. 43 റൺസെടുത്ത ഹാർലീൻ ഡിയോൾ ആണ് ബാറ്റിംഗിൽ തിളങ്ങിയത്. 26 റൺസെടുത്ത ഓപ്പണർ സൂസി ബേറ്റ്സിൻ്റെ ഇന്നിംഗ്‌സും നിർണ്ണായകമായി.
10 റൺസെടുത്ത സ്‌മൃതി മന്ദനയാണ് ആദ്യം പുറത്തായത്. ൧൦ റൺസെടുത്ത സ്മൃതിയെ ശിഖ പാണ്ഡെ പുറത്താക്കുകയായിരുന്നു. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന സൂസിയും ഹർലിനും 35 റൺസ് കൂട്ടിച്ചേർത്തു. 26 റൺസെടുത്ത സൂസിയെ ഏക്താ ബിഷ്‌താണ് പുറത്താക്കിയത്.
ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും ക്രീസിൽ പിടിച്ചു നിന്ന ഹാർലീൻ അവസാന ഓവറുകൾ ചില മികച്ച ഷോട്ടുകളിലൂടെ ടീം ടോട്ടൽ 100 കടത്തുകയായിരുന്നു. 18ആം ഓവറിൽ പുറത്താകുമ്പോൾ 40 പന്തുകളിൽ 43 റൺസായിരുന്നു ഹർലിന്റെ സമ്പാദ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here