Advertisement

കുന്നത്തുനാട് നിലം നികത്തല്‍ സാധൂകരിച്ച ഉത്തരവ് മരവിപ്പിച്ച് പുതിയ ഉത്തരവിറങ്ങി

May 9, 2019
Google News 1 minute Read

കുന്നത്തുനാട് നിലം നികത്തല്‍ സാധൂകരിച്ച ഉത്തരവ് മരവിപ്പിച്ച് പുതിയ ഉത്തരവിറങ്ങി. മുന്‍ ഉത്തരവ് പുറപ്പെടുവിച്ച റവന്യൂ അഡീഷണല്‍ സെക്രട്ടറി ബെന്‍സി യുടേതാണ് പുതിയ ഉത്തരവും. പത്ര – ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ തുടര്‍ന്നാണ് മുന്‍ ഉത്തരവ് മരവിപ്പിച്ചതെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

കുന്നത്തുനാട് വില്ലേജില്‍ 15 ഏക്കര്‍ നിലം ചട്ടവിരുദ്ധമായി സ്പീക്ക്‌സ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് നികത്തിയെന്ന് നേരത്തെ എറണാകുളം ജില്ലാ കളക്ടര്‍ കണ്ടെത്തിയിരുന്നു. നിലം പൂര്‍വ സ്ഥിതിയിലാക്കാനുള്ള കളക്ടറുടെ ഉത്തരവ് മറികടന്നാണ് നിയമോപദേശമില്ലാതെ ഭൂമി പരിവര്‍ത്തനത്തിന് റവന്യൂ വകുപ്പ് നേരത്തെ അനുമതി നല്‍കിയത്.

കുന്നത്തുനാട് വില്ലേജില്‍ നിലം നികത്തലിന് റവന്യൂ വകുപ്പ് പ്രത്യേക അനുമതി നല്‍കുന്ന ഘട്ടത്തിലാണ് ട്വന്റി ഫോര്‍ വാര്‍ത്ത പ്രേഷകരിലേക്ക് എത്തിക്കുന്നത്.

സ്പീക്സ് പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുള്ള ആളുകള്‍ക്ക് ഫാരീസ് അബുബക്കറുമായുള്ള ബന്ധമാണ് അതിലെ രാഷ്ട്രീയ താല്‍പര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ട്വന്റി ഫോറിനെ പ്രേരിപ്പിച്ചത്. പതിനഞ്ച് ഏക്കര്‍ നികത്തുന്നത് നേരത്തെ ജില്ലാ കളക്ടര്‍ തടഞ്ഞിരുന്നു. 2018 സെപ്റ്റംബറില്‍ വന്ന ഈ ഉത്തരവിനെ മറികടന്നാണ് നിയമോപദേശം ഇല്ലാതെ ഇത്തരത്തിലുള്ള ഫയല്‍ റവന്യൂ പകുപ്പ് ഹിയറിങ്ങിനായി കൊടുക്കുകയും ഹിയറിങ്ങിനുശേഷം ഉത്തരവിടുന്നത്.

എന്നാല്‍ കളക്ടറുടെ ഉത്തരവിനെ മറികടന്നാണ് നിലം നികത്താന്‍ വീണ്ടും റവന്യൂ വകുപ്പില്‍ നിന്ന് ഉത്തരവ് തേടുന്നത്. കമ്പനിയ്ക്കെതിരായി വന്ന ഉത്തരവിനെതിരെ കമ്പനി അപ്പീല്‍ നല്‍കുകയും അപ്പീല്‍ നല്‍കുന്ന മുറയ്ക്ക് റവന്യൂ വകുപ്പ് കളക്ടറുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട്, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ നിലം നികത്താന്‍ പുതിയ ഉത്തരവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here