ഇന്നത്തെ പ്രധാന വാർത്തകൾ

പൂര വിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാമെന്ന് കടകംപള്ളി സുരേന്ദ്രൻ
തൃശൂർ പൂരത്തിന്റെ പൂര വിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൂര വിളംബരത്തിന് മാത്രം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിൽ കുഴപ്പമില്ല. സർക്കാർ എല്ലാവിധ സുരക്ഷയുമൊരുക്കും. ഇക്കാര്യത്തിൽ മോണിറ്ററിങ് കമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. കൂടുതൽ നിരക്ക് അംഗീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെ നിർബന്ധിച്ചതായും പ്രശാന്ത് ഭൂഷൻ വാദിച്ചു. റഫാൽ കേസിൽ ശക്തമായ വാദ പ്രതിവാദങ്ങളാണ് ഇന്ന് സുപ്രീകോടതിയിൽ നടന്നത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കൽ; ഹൈക്കോടതി ഇടപെടില്ല
തൃശൂർ പൂരത്തിന്റെ ചടങ്ങുകളിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. ജില്ലാ കലക്ടർ ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെയെന്ന് കോടതി വ്യക്തമാക്കി. ആനയെ ഒഴിവാക്കാൻ നീക്കമുണ്ടെന്നാരോപിച്ച് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം.
കൊച്ചിയിൽ വൻ സ്വർണ കവർച്ച; ആലുവ എടയാറിലെ സ്വർണ കമ്പനിയിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വർണം കവർന്നു
കൊച്ചിയിൽ വൻ സ്വർണ കവർച്ച. എറണാകുളത്ത് നിന്നും കാറിൽ ആലുവ എടയാറിലെ സ്വർണ കമ്പനിയിലേക്ക് കൊണ്ടുവന്ന 25 കിലോ സ്വർണം ആണ് കവർന്നത് കാറിന്റെ പിന്നിൽ ബൈക്കിൽ എത്തിയ രണ്ടു പേരാണ് സ്വർണം കവർന്നു കടന്നത്.
വ്യോമയാന അതിർത്തി ലംഘിച്ച് പാക്കിസ്ഥാനിൽ നിന്നെത്തിയ ചരക്ക് വിമാനം വ്യോമസേന തടഞ്ഞു
പാക്കിസ്ഥാനിൽ നിന്ന് വ്യോമയാന അതിർത്തി ലംഘിച്ചെത്തിയ ചരക്ക് വിമാനം വ്യോമസേന തടഞ്ഞു. കറാച്ചിയിൽ നിന്ന് ഡൽഹിലേക്ക് പോകുകയായിരുന്ന ജോർജിയൻ ചരക്ക് വിമാനമാണ് ജയ്പൂരിൽ വ്യോമസേനയുടെ ആവശ്യപ്രകാരം ഇറക്കിയത്.
ചൂർണിക്കര വ്യാജരേഖ കേസ്; മുഖ്യപ്രതി പിടിയിൽ
ചൂർണിക്കരയിൽ ഭൂമി തരംമാറ്റാൻ വ്യാജരേഖ ചമച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതി പിടിയിൽ. ഇടനിലക്കാരനായ ആലുവ സ്വദേശി അബുവാണ് പിടിയിലായത്. എറണാകുളം റൂറൽ പൊലീസാണ് അബുവിനെ പിടികൂടിയത്. വ്യാജരേഖയ്ക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന് അബു പൊലീസിന് മൊഴി നൽകി.
ഐപിഎൽ ക്വാളിഫയർ 2; ഡൽഹിക്ക് ബാറ്റിംഗ്
ഐപിഎല്ലിലെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ എംഎസ് ധോണി ഡൽഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങുന്നത്. ഡൽഹി നിരയിൽ മാറ്റങ്ങളില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here