രോഹിതിന്റെയും യുവിയുടെയും റാപ് ബാറ്റിൽ: വീഡിയോ കാണാം

മുംബൈ ഇന്ത്യൻസ് താരങ്ങളായ രോഹിത് ശർമ്മയുടെയും യുവരാജ് സിംഗിൻ്റെയും റാപ്പ് ബാറ്റിൽ വീഡിയോ വൈറലാവുന്നു. നാലാം വട്ടവും ഐപിഎൽ ചാമ്പ്യൻ പട്ടം ചൂടിയതിനു ശേഷം നടന്ന ആഹ്ലാദ പ്രകടത്തിനിടെയായിരുന്നു ഇരുവരുടെയും റാപ്പ് ബാറ്റിൽ. മുംബൈ ഇന്ത്യൻസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ചെന്നൈ സൂപ്പർ കിംഗ്സിനെ ഐപിഎൽ ഫൈനലിൽ പരാജയപ്പെടുത്തിയതിനെത്തുടർന്ന് നടത്തിയ നൈറ്റ് പാർട്ടിയിലായിരുന്നു സംഭവം. ഏകദേശം ഒരു മിനിട്ടോളം ദൈർഘ്യമുണ്ട് വീഡിയോക്ക്. രോഹിതിൻ്റെ വിക്ടറി റാപ്പ് എന്ന അടിക്കുറിപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാട്ട് ഏതെന്ന് വ്യക്തമല്ല. രോഹിതിൻ്റെ റാപ്പും റാപ്പിനനുസരിച്ച് താളം പിടിക്കുന്ന യുവരാജുമാണ് വീഡിയോയിലുള്ളത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top