സൗദിയില്‍ വിദേശ തൊഴിലാളികളുടെ ബിനാമി സംരംഭങ്ങള്‍ വ്യാപകമാകുന്നത് സ്പോണ്‍സര്‍ഷിപ് വ്യവസ്ഥയാണെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഫഹദ് ബിന്‍ ജുമുഅ

സൗദിയില്‍ വിദേശ തൊഴിലാളികളുടെ ബിനാമി സംരംഭങ്ങള്‍ വ്യാപകമാകാന്‍ കാരണം സ്പോണ്‍സര്‍ഷിപ് വ്യവസ്ഥയാണെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഫഹദ് ബിന്‍ ജുമുഅ അഭിപ്രായപ്പെട്ടു. രാജ്യത്ത് നിലനില്‍ക്കുന്ന സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അവസാനിപ്പിക്കണം. അത് സമ്പദ്ഘടനക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിലെത്തുന്ന വിദേശ തൊഴിലാളികള്‍ സ്പോണ്‍സര്‍മാരുടെ കീഴില്‍ ജോലി ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ സ്വദേശികളായ സ്പോണ്‍സര്‍മാരുടെ ഒത്താശയോടെ കാലങ്ങളായി ബിനാമി സംരംഭങ്ങള്‍ നടത്തുന്നവര്‍ സൗദിയിലുണ്ട്. ഇത് നിയമ ലംഘനമാണെങ്കിലും സ്പോണ്‍സര്‍മാരുടെ സഹായം നിയമ നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ് പതിവ്. ഈ സാഹിര്യത്തിലാണ് സ്പോണ്‍സര്‍ഷിപ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഫഹദ് ബിന്‍ ജുമുഅ ആവശ്യപ്പെട്ടത്.
വിദേശികള്‍ നടത്തുന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം പലപ്പോഴും സ്പോണ്‍സര്‍മാര്‍ ഏറ്റെടുക്കുകയാണ് പതിവ്. ഇത് ബിനാമി സംരംഭകര്‍ക്ക് സംരക്ഷണം ഒരുക്കുന്നുണ്ട്. മാത്രമല്ല ബിനാമി സംരംഭകരായ വിദേശികള്‍ നികുതി ഉള്‍പ്പെടെ സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനത്തില്‍ കൃത്രിമം കാണിക്കുന്നുണ്ട്. സ്പോണ്‍സര്‍ഷിപ് വ്യവസ്ഥ ഇല്ലാതാക്കുന്നതോടെ ചെറുകിട സംരംഭങ്ങളില്‍ കൂടുതല്‍ സ്വദേശികള്‍ സ്വയം തൊഴില്‍ കണ്ടെത്തും. ഇത് തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ഗുണം ചെയ്യുമെന്നും ഫഹദ് ബിന്‍ ജുമുഅ അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here