Advertisement

പതിനൊന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭഛിദ്രം നടത്താൻ അനുവദിക്കാതെ പുതിയ നിയമം

May 14, 2019
Google News 1 minute Read

വടക്കുപടിഞ്ഞാറൻ ഒഹിയോയിൽ 11 വയസ്സുകാരിയെ 26 കാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നിഷേധിക്കുന്നതാണ് സർക്കാർ പാസ്സാക്കിയ പുതിയ ‘ഹാർട്ട്ബീറ്റ് ബിൽ’. പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളോടുള്ള കടുത്ത നീതി നിഷേധമായാണ് ബില്ലിനെ ലോകം നോക്കിക്കാണുന്നത്.

ഗർഭം ധരിച്ച് അഞ്ചോ ആറോ ആഴ്ചകൾക്ക് ശേഷം (ഭ്രൂണത്തിന് ഹൃദയമിടിപ്പ് അനുഭവപ്പെട്ടതിന് ശേഷം) ഗർഭഛിദ്രം നടത്തുന്നതിനെയാണ് നിയമം വിലക്കുന്നത്. പലരും ഗർഭിണിയാണെന്ന് തിരിച്ചറിയുന്നത് തന്നെ ചിലപ്പോൾ അഞ്ചോ ആറോ ആഴ്ച്ചകൾക്ക് ശേഷമാകും. പീഡനത്തിനരയായവർക്കും നിയമം ബാധകമാകുമ്പോൾ, തന്നെ പീഡിപ്പിച്ച വ്യക്തിയുടെ കുഞ്ഞിനെ ഉദരത്തിൽ ചുമന്ന് പ്രസവിക്കുക എന്ന ക്രൂരതയ്ക്കും പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഇരയാകുന്നു.

Read Also : സീരിയൽ നടിയെ പീഡിപ്പിച്ച് അപകീർത്തികരമായ ചിത്രങ്ങൾ പകർത്തി; 55 കാരനായ ഡോക്ടർ അറസ്റ്റിൽ

2017 ൽ ഒഹായയിൽ 4000 ത്തോളം സ്ത്രീകളെ ബലാത്സംഗം ചെയ്തതായി എഫ്ബിഐ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 800 പേർ കുടുംബാംഗങ്ങളാൽ പീഡിപ്പിക്കപ്പെട്ടവരാണ്. ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങളുടെ ഫലമായി സ്ത്രീകൾ ഗർഭിണിയാവുകയാണെങ്കിൽ, ഒഹിയോ ‘ഫീറ്റൽ ഹാർട്ട്ബീറ്റ് ബിൽ’ പ്രകാരം ആറു ആഴ്ചകൾക്കുശേഷം ഗർഭഛിദ്രം നടത്താൻ ഇവർക്ക് അവകാശമുണ്ടാകില്ല. നിയമം നിലവിൽ വന്നിട്ടില്ലെങ്കിലും പീഡിപ്പിക്കപ്പെട്ട പതിനൊന്നുകാരിക്ക് ഗർഭഛിദ്രം നടത്താൻ നിരവധി കടമ്പകൾ കടക്കേണ്ടി വരുമെന്നും ഗുഡ്മചാർ സർവകലാശാല സീനിയർ സ്റ്റേറ്റ് ഇഷ്യൂസ് മാനേജർ എലിസബത്ത് നാഷ് വ്യക്തമാക്കി.

പെൺകുട്ടി അമ്മയോട് വഴക്കിട്ട് വീട്ടിൽനിന്നും ഇടയ്ക്കിടെ ഇറങ്ങിപ്പോകാറുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. വീട്ടിൽനിന്നും ഇറങ്ങിപ്പോയ പെൺകുട്ടിയെ അന്വേഷണത്തിനിടയിൽ പ്രതിയായ ജുവാൻ ലിയോൺ ഗോമസിൻറെ വീട്ടിൽനിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ജവാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here