Advertisement

ബംഗാളിൽ തൃണമൂൽ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടപ്പോൾ പൊലീസ് ഒന്നും ചെയ്യാതെ നോക്കി നിന്നെന്ന് അമിത് ഷാ

May 15, 2019
Google News 7 minutes Read

പശ്ചിമബംഗാളിൽ ഇന്നലെയുണ്ടായ അക്രമ സംഭവങ്ങൾക്ക്‌ പിന്നിൽ തൃണമൂൽ കോൺഗ്രസ് മാത്രമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപിയാണ് ആക്രമണം നടത്തിയതെന്ന് മമത ബാനർജി പറയുന്നത് തെറ്റിദ്ധരിപ്പിക്കാനാണ്. ബിജെപി രാജ്യമെമ്പാടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിലും അവിടെയൊന്നും ഇത്തരത്തിൽ പ്രശ്‌നങ്ങളുണ്ടാകുന്നില്ല. ബംഗാളിലെ പ്രശ്‌നങ്ങൾക്കെല്ലാം കാരണം ഇവിടെ മാത്രം മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസാണെന്നും അമിത് ഷാ  മാധ്യമങ്ങളോട് പറഞ്ഞു.

Read Also; കൊൽക്കത്തയിൽ അമിത് ഷായുടെ റാലിക്കിടെ സംഘർഷം; ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി

കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ തൃണമൂൽ പ്രവർത്തകർ പരക്കെ അക്രമം അഴിച്ചുവിട്ടപ്പോൾ പൊലീസ് ഒന്നും ചെയ്യാതെ നോക്കി നിൽക്കുകയായിരുന്നു. ബിജെപിയുടെ റോഡ് ഷോ നടക്കുന്നതിന് മുൻപു തന്നെ ബിജെപി ബാനറുകളും കൊടികളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ആക്രമണത്തിൽ നിന്നും ബിജെപി നേതാക്കൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും അമിത് ഷാ വ്യക്തമാക്കി.

Read Also; മമത ബാനർജിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി

കൊൽക്കത്തയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെ ഇന്നലെ വ്യാപകമായ സംഘർഷമുണ്ടായിരുന്നു. പലയിടത്തും ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. അമിത് ഷായുടെ ട്രക്കിന് നേരെ തൃണമൂൽ പ്രവർത്തകർ വടിയെറിഞ്ഞതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. ഇതോടെ ബിജെപി പ്രവർത്തകരും തിരിച്ചടിച്ചു. തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here