Advertisement

അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

May 18, 2019
Google News 1 minute Read

കോഴിക്കോട് മുക്കം നീലേശ്വരം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. മുക്കം ഇൻസ്‌പെക്ടർ ഓഫ് പൊലീസ് കെ വി ബാബുവിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. കോഴിക്കോട് റൂറൽ എസ്പിയുടെയും താമരശേരി ഡിവൈഎസ്പിയുടെയും മേൽനോട്ടത്തിലായിരിക്കും അന്വേഷണം. അധ്യാപകർ എഴുതിയ ഉത്തരക്കടലാസുകൾ ഫോറൻസിക് പരിശോധക്ക് അയക്കും.

അതേസമയം, സംഭവത്തിൽ കുറ്റക്കാരായ അധ്യാപകരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. നീലേശ്വരം സ്‌കൂൾ പ്രിൻസിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായ കെ റസിയ, പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ചേന്ദമംഗലൂർ എച്ച് എസ് എസ് അധ്യാപകനായ പി കെ ഫൈസൽ എന്നിവരുടെ അറസ്റ്റ് ആയിരിക്കും ഉടൻ രേഖപ്പെടുത്തുക. ഒളിവിൽ പോയ അധ്യാപകർ എവിടെയാണ് എന്നത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് വിവരം. അതിനിടെ പ്രതികളായ അധ്യാപകർ വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളതിനാൽ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.

Read more: ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

സംഭവത്തിൽ പ്രതികളായ രണ്ട് അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നലെ മാറ്റിവെച്ചു. നിഷാദ് വി മുഹമ്മദിന്റെയും ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകർ പി കെ ഫൈസലിന്റെയും മുൻകൂർ ജാമ്യപേക്ഷയാണ് മാറ്റിവെച്ചത്. രേഖ തിരുത്തൽ, ആൾമാറാട്ടം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here