Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

May 18, 2019
Google News 1 minute Read

മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത; യോഗങ്ങളിൽ നിന്നും വിട്ടുനിന്ന് അശോക് ലവാസ

പെരുമാറ്റച്ചട്ട ലംഘനക്കേസുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷം. തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലവാസ യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിൽ ലവാസ പങ്കെടുക്കില്ല. കടുത്ത അതൃപ്തിയിലാണ് അദ്ദേഹമെന്നാണ് വിവരം.

 

ഡാമുകളിൽ ജലം കുറയുന്നു; രാജ്യത്ത് കടുത്ത വരൾച്ചാ മുന്നറിയിപ്പ്

രാജ്യത്തെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചാ മുന്നറിയിപ്പ് നല്‍കി. തെക്കേ ഇന്ത്യയിലെയും പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കത്ത് അയച്ചത്. കേന്ദ്ര ജല കമ്മീഷന്‍ അംഗം എസ്. കെ ഹാല്‍ദര്‍ ആണ് കത്ത് നല്‍കിയത്.അണക്കെട്ടുകളില്‍ ജലനിരപ്പ് അപകടകരമായ വിധത്തില്‍ താഴുന്ന പശ്ചാത്തലത്തില്‍ വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന് ഈ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

തോമസ് ഐസക്കിനും വിഎസിനുമെതിരെ വിവാദ പരാമർശങ്ങളുമായി സി ദിവാകരൻ

ധനമന്ത്രി തോമസ് ഐസക്കിനും വി എസ് അച്യുതാനന്ദനുമെതിരെ വിവാദ പരാമർശങ്ങളുമായി സി പി ഐ നേതാവും എം എൽ എയുമായ സി.ദിവാകരൻ. വി എസ് സർക്കാരിന്റെ കാലത്ത് സി പി ഐ മന്ത്രിമാരുടെ ഫയൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക് അനാവശ്യമായി തടഞ്ഞുവെച്ചിരുന്നതായി ദിവാകരൻ ആരോപിച്ചു. ഭരണ പരിഷ്‌ക്കരണ കമ്മീഷൻ പൂർണ്ണ പരാജയമാണെന്ന് കുറ്റപ്പെടുത്തിയ ദിവാകരൻ, നിയമസഭാ സമിതിയുടെ പ്രവർത്തനം സർക്കാർ തടസ്സപ്പെടുത്തുന്നുവെന്നും ആരോപിച്ചു.

 

വടക്കൻ കേരളത്തിലെ ആർഎസ്എസ് നേതാക്കളെ കൊലപ്പെടുത്താൻ ഐഎസ് പദ്ധതിയിട്ടതായി എൻഐഎ

വടക്കൻ കേരളത്തിലെ ആർഎസ്എസ് നേതാക്കളെ കൊലപ്പെടുത്താൻ ഐഎസ് പദ്ധതിയിട്ടെന്ന് എൻഐഎ. ഐഎസ് കേരള ഘടകം രൂപീകൃതമായത് പുറം ലോകത്തെ അറിയിക്കുകയായിരുന്നു ഉദ്ദേശ്യം. അൻസാർ ഉൾ ഖലീഫ് കേരള എന്നാണ് കേരളാ ഘടകത്തിന് നൽകിയ പേരെന്നും എൻഐഎ വ്യക്തമാക്കുന്നു.

 

സിറോ മലബാര്‍ സഭ വ്യാജ രേഖ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് 3 ദിവസമായിട്ടും ആദിത്യയുടെ അറസ്റ്റ് രേഖപെടുത്തിയിട്ടില്ലെന്ന് പരാതി

സിറോ മലബാര്‍ സഭ വ്യാജ രേഖ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് 3 ദിവസമായിട്ടും ആദിത്യയുടെ അറസ്റ്റ് രേഖപെടുത്തിയിട്ടില്ലെന്ന് പരാതി. പ്രതിഷേധവുമായി ഇടവക വികാരിയും കടവന്ത്ര കൗണ്‍സിലര്‍ ജോണ്‍സണ്‍ തടത്തിലും. യുവാവ് എവിടെ എന്ന് പറയാനും പോലീസ് തയ്യാറാകുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

 

2019 ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

2019 ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. പോപ്പ് ഗായിക ലോറനും , റൂഡിമെന്റലും ചേര്‍ന്നാണ് സ്റ്റാന്‍ബൈ എന്ന ഗാനം ഒരുക്കിയത്.ലോകം ക്രിക്കറ്റ് ആവേശത്തിലേക്ക്. ആരവങ്ങള്‍ക്ക് നിറം പകരാന്‍ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആരാധകരിലേക്ക്. ബ്രിട്ടനിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ ‘റുഡിമെന്റലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആലാപനം പോപ്പ് ഗായിക ലോറിന്‍ സൈറസും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here