ഇന്നത്തെ പ്രധാനവാർത്തകൾ (28/05/2019)

ഒന്നു മുതൽ പ്ലസ് ടു വരെ ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ; പ്രതിപക്ഷ അധ്യാപകർ സമരത്തിന്
ഒന്നു മുതൽ പ്ലസ്ടു വരെ ഒരു ഡയറക്ടറേറ്റിനു കീഴിൽ ആക്കാനുള്ള ശുപാർശ നാളത്തെ മന്ത്രിസഭാ യോഗം അംഗീകരിക്കും.ലയന നീക്കത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം.
സിറോ മലബാർ സഭാ വ്യാജരേഖാ കേസ്; വൈദികർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി
സിറോ മലബാർ സഭാ വ്യാജരേഖാക്കേസിൽ വൈദികർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി. മറ്റന്നാൾ മുതൽ വൈദികർ ഹാജരാകണം. ചോദ്യം ചെയ്യൽ പൂർത്തിയാകും വരെ വൈദികരുടെ അറസ്റ്റ് കോടതി തടഞ്ഞു.
കൊളംബോ സ്‌ഫോടനം; കേരള ബന്ധം അന്വേഷിക്കാൻ എൻഐഎ സംഘം ശ്രീലങ്കയിലേക്ക്
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ കൊളംബോയിൽ ഐഎസ് നടത്തിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജൻസിയും. സ്‌ഫോടനത്തിൽ ഐഎസ് കേരള ഘടകത്തിന്റെ ബന്ധമാണ് എൻഐഎ അന്വേഷിക്കുന്നത്.
കിഫ്ബി മസാല ബോണ്ട് വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ചർച്ചയാകാമെന്ന് സർക്കാർ
കിഫ്ബി മസാല ബോണ്ട് വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. മസാല ബോണ്ടിലെ വ്യവസ്ഥകളിൽ ദുരൂഹതയുണ്ടെന്നും വ്യവസ്ഥയിൽ വ്യക്തതയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. മസാല ബോണ്ടിന് നൽകേണ്ട ഉയർന്ന പലിശ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും പ്രതിപക്ഷം ആക്ഷേപമുന്നയിച്ചു.
പശ്ചിമ ബംഗാളിൽ തൃണമൂൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; സിപിഎം എംഎൽഎയും പാർട്ടി വിട്ടു
പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വലിയ തിരിച്ചടി നൽകി തൃണമൂൽ കോൺഗ്രസ്സിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്ക്. നേരത്തെ തൃണമൂൽ കോൺഗ്രസ്സ് വിട്ട് ബിജെപി യിൽ ചേർന്ന മുകുൾ റോയിയുടെ മകനടക്കമുള്ള 2 എംഎൽഎ മാരും അമ്പതിലധികം കൗൺസിലർമാരും തൃണമൂൽ അംഗത്വം രാജി വച്ച് ബിജെപിയിൽ ചേർന്നു.
ബ്രോഡ്‌വേ തീപിടുത്തം; കാരണം ഷോർട്ട്‌സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
കൊച്ചി ബ്രോഡ്‌വേയിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് കൈമാറി. കെസി പാപ്പു എന്ന കടയുടെ മുകൾ ഭാഗത്തുണ്ടായ ഷോർട്ടജ് ആണ് തീപിടുത്തത്തിന് കാരണമായതെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദമായ പരിശോധന തുടരും.
തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ദിഗ് വിജയ സിംഗ് ഉൾപ്പടെ 11 കോൺഗ്രസ് നേതാക്കൾ അനധികൃതമായി പണം കൈപ്പറ്റിയ ആരോപണത്തിൽ കേസ് എടുക്കണമെന്ന് ആദായനികുതി വകുപ്പ്. ഇക്കാര്യം ചൂണ്ടി കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഐടി വിഭാഗം നൽകിയ കത്തും
ശാരദ ചിട്ടി തട്ടിപ്പ് കേസ്; രാജീവ് കുമാറിനെതിരെ അറസ്റ്റ് നടപടികൾ സ്വീകരിക്കാൻ സിബിഐ നീക്കം
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ കൊൽക്കത്ത സിറ്റി പോലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെ അറസ്റ്റ് നടപടികൾ സ്വീകരിക്കാൻ സിബിഐ നീക്കം. ഇതിനായി സി ബി ഐ സംഘം കൊൽക്കത്തയിൽ എത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here