എവറസ്റ്റില്‍ മാലിന്യ നിര്‍മ്മാര്‍ജനം പൂര്‍ത്തിയായി; നീക്കം ചെയ്തത് 11ടണ്‍ മാലിന്യം

എവറസ്റ്റില്‍ മാലിന്യനിര്‍മ്മാര്‍ജനം പൂര്‍ത്തിയായി.11 ടണ്‍ മാലിന്യം നീക്കം ചെയ്തു. ശുചീകരണത്തിനിടെ നാല് മൃതദേഹങ്ങളും കണ്ടെത്തി.
എവറസ്റ്റില്‍ നിന്ന് ടണ്‍ കണക്കിനു മാലിന്യങ്ങളാണ് ഇതുവരെ നീക്കം ചെയ്തത്. ഇവയില്‍ ഏറിയ പങ്കും പര്‍വ്വതാരോഹണത്തിനായി ഉപയോഗിക്കുന്ന സാധനസാമഗ്രികളാണ്. പര്‍വ്വതാരോഹകര്‍ക്കായി സ്ഥാപിച്ചിട്ടുള്ള ക്യാമ്പുകള്‍ മിക്കതും മാലിന്യക്കൂമ്പാരമായിരുന്നു. ഇതിനിടെ കൊടുമുടി കയറുന്നതിനിടയില്‍ മരണപ്പെട്ട 4 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
നിലവില്‍ തിരിച്ചറിയലിനു വേണ്ടി മൃതദേഹങ്ങള്‍ കാണ്മണ്ഡു ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മഞ്ഞ് മൂടി കിടക്കുന്നത് കാരണം മാലിന്യം പൂര്‍ണമായും നീക്കം ചെയ്യുവാന്‍ കഴിഞ്ഞില്ലെന്നും ഔദ്യോഗികമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായെന്നും ടൂറിസം മേധാവി ദണ്ഡു രാജ് ഗിമിരെ പറഞ്ഞു. അനിയന്ത്രിതമായ തിരക്കും അപകടവും കാരണം എവറസ്റ്റ് കയറുന്നതിന് നിലവില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേപ്പാളിന് മികച്ച വരുമാനം നേടികൊടുക്കുന്ന മേഖലകൂടിയാണ് എവറസ്റ്റ് ടൂറിസം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here