സൗദിയിൽ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ നാല് ശതമാനം വളർച്ച

സൗദിയിൽ ആഭ്യന്തര വിനോദ സഞ്ചാര മേഖലയിൽ നാല് ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ടൂറിസം ഇൻഫർമേഷൻ ആന്റ് റിസർച്ച് സെന്റർ അറിയിച്ചു. സൗദി പൗരൻമാർ വിനോദ സഞ്ചാരത്തിനായി വിദേശ രാജ്യങ്ങളിൽ ചെലവഴിക്കുന്ന തുകയിൽ കുറവ് രേഖപ്പെടുത്തിയതായും  സെന്റർ അറിയിച്ചു. സൗദി അറേബ്യ പ്രഖ്യാപിച്ച വിഷൻ 2030 ന്റെ ഭാഗമായി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജിന് കീഴിൽ ആഭ്യന്തര വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം ആഭ്യന്തര ഉൽപ്പാദനത്തിൽ 21,100 കോടി റിയാൽ ആഭ്യന്തര ടൂറിസം വഴി നേടാൻ കഴിഞ്ഞു.

Read Also; സൗദി രാജകുമാരനെന്ന പേരിൽ ആൾമാറാട്ടവും ആഢംബര ജീവിതവും; യുവാവിന് 18 വർഷം തടവ്

സൗദി പൗരൻമാർ വിനോദത്തിനായി വിദേശങ്ങളിൽ ചെലവഴിക്കുന്ന തുകയിൽ രണ്ടുശതമാനം കുറവ് രേഖപ്പെടുത്തി. അഞ്ചു വർഷത്തിനിടെ ആദ്യമായാണ് സൗദി വിനോദ സഞ്ചാരികൾ വിദേശങ്ങളിൽ ചെലവഴിക്കുന്ന തുക ഇത്രയും കുറയുന്നത്. രാജ്യത്തിനകത്ത് സ്വദേശികൾ മുൻവർഷത്തെ അപേക്ഷിച്ച് 4.1 ശതമാനം കൂടുതൽ തുക ചെലവഴിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More