Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

June 9, 2019
Google News 1 minute Read

പാലക്കാട് തണ്ണിശേരിയില്‍ വാഹനാപകടത്തില്‍ എട്ട് മരണം

പാലക്കാട് വാഹനാപകടത്തില്‍ എട്ട് മരണം. തണ്ണിശ്ശേരിയിലാണ് സംഭവം . ആംബുലന്‍സും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം.ഷൊര്‍ണൂര്‍ സ്വദേശി ഷാഫി, വാടാനം കുറിശ്ശി ഫവാസ്, സുബൈര്‍, നാസര്‍ എന്നിവരാണ് മരിച്ചത്. നെല്ലിയാംപതിയില്‍ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്.

 

വിശ്വാസികളെ പാർട്ടിയിലേക്ക് തിരികെയെത്തിക്കണമെന്ന് സിപിഎം കേരള ഘടകത്തിന് കേന്ദ്രകമ്മിറ്റിയുടെ നിർദേശം

ശബരിമല വിഷയത്തിൽ അകന്നു പോയ വിശ്വാസികളെ പാർട്ടിയിലേക്ക് തിരികെയെത്തിക്കണമെന്ന് സിപിഎം കേരള ഘടകത്തിന് കേന്ദ്ര കമ്മിറ്റി നിർദേശം നൽകി. ഇതിനായുള്ള നടപടികൾ സംസ്ഥാന നേതൃത്വം ഉടൻ കൈക്കൊളളണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചു. കൊൽക്കത്ത പ്ലീനനടപടികൾ നടപ്പിലാക്കിയതിന്റെ റിപ്പോർട്ടുകൾ സമർപ്പിക്കാനും വിവിധ സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

ബൈക്ക് ഇടിച്ച ശേഷം ക്രൂരമായി വെട്ടി; സിഒടി നസീറിന് നേരെയുള്ള വധശ്രമത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന്

വടകരയില സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഐഎം നേതാവുമായ സിഒടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബൈക്ക് ദേഹത്ത് കയറ്റുന്നതും തുടർച്ചയായി ആക്രമിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്ക് ഇടിച്ച ശേഷമാണ് ആക്രമണം നടന്നത്.

 

പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം തേടി ജോസഫ് വിഭാഗവും സ്പീക്കർക്ക് കത്ത് നൽകി

കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം തേടി പി.ജെ ജോസഫ് വിഭാഗവും സ്പീക്കർക്ക് കത്ത് നൽകി. പാർട്ടിയിൽ ചർച്ചകൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സാവകാശം ആവശ്യമായി വന്നിരിക്കുകയാണെന്നും ഇക്കാര്യം പരിഗണിച്ച് സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മോൻസ് ജോസഫ് എംഎൽഎയാണ് സ്പീക്കർക്ക് കത്ത് നൽകിയത്.

 

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം

ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ കാറപകടത്തിൽ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ആസൂത്രിത അപകടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ. അതേ സമയം ബാലഭാസ്‌ക്കറിന്റെ അച്ഛന്റെ പരാതിയിൽ അന്വേഷണം തുടരുമെന്നും സാമ്പത്തിക ഇടപാടുകളിലടക്കം വിശദമായ പരിശോധന നടത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

 

അടിയോടടി; ഓസ്ട്രേലിയക്ക് കൂറ്റൻ വിജയ ലക്ഷ്യം

ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരെ കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 352 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. 117 റൺസുമായി ഉജ്ജ്വല സെഞ്ചുറി നേടിയ ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. വിരാട് കോഹ്‌ലി (82), രോഹിത് ശർമ്മ (57), ഹർദ്ദിക് പാണ്ഡ്യ (48) എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here