കേരള കോൺഗ്രസിനെ ശിഥിലമാക്കുന്നത് കോൺഗ്രസ് തന്ത്രമെന്ന് കോടിയേരി

കേരള കോൺഗ്രസിനെ ശിഥിലമാക്കുന്നത് കോൺഗ്രസിന്റെ തന്ത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉമ്മൻചാണ്ടിയും കൂട്ടരും പി.ജെ ജോസഫിനെയാണ് പിന്തുണയ്ക്കുന്നതെന്നും ഇത് കോട്ടയം ജില്ലയിൽ ആധിപത്യം ഉറപ്പിക്കാനുള്ള കോൺഗ്രസിന്റെ തന്ത്രമാണെന്നും കോടിയേരി പറഞ്ഞു. കേരള കോൺഗ്രസിലെ പിളർപ്പ് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. ഇപ്പോൾ രണ്ട് കൂട്ടരും യുഡിഎഫിൽ ആയതിനാൽ എൽഡിഎഫിൽ വരുന്നതിനെപ്പറ്റി ഈ ഘട്ടത്തിൽ തീരുമാനം എടുക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.
കേരള കോൺഗ്രസിലെ പിളർപ്പ് അവരുടെ ആഭ്യന്തര പ്രശ്‌നമാണ്. പിളർപ്പ് യുഡിഎഫിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സിഒടി നസീറിനെതിരായ അക്രമത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അക്രമം നടത്തിയവർ അത് പാർട്ടിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടത്തി. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കാൻ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here