തലശ്ശേരി ലയണ്‍സ് ക്ലബ്ബിന്റെ മാധ്യമ പുരസ്‌കാരം ട്വന്റി ഫോര്‍ ന്യൂസ് എഡിറ്റര്‍ ദീപക് ധര്‍മ്മടത്തിന് സമ്മാനിച്ചു

തലശ്ശേരി ലയണ്‍സ് ക്ലബ്ബിന്റെ മാധ്യമ പുരസ്‌കാരം ട്വന്റി ഫോര്‍ ന്യൂസ് എഡിറ്റര്‍ ദീപക് ധര്‍മ്മടത്തിന് സമ്മാനിച്ചു. 10000 രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.ലയണ്‍സ് ക്ലബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എവി വാമനകുമാര്‍ പുരസ്‌കാരം സമ്മാനിച്ചു.
തലശ്ശേരിയില്‍ വെച്ച് നടന്ന ലയണ്‍സ് ഇന്‍സ്റ്റലേഷന്‍ ചടങ്ങില്‍ വെച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. മാഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള അനധികൃത മദ്യ കടത്തിനെ കുറിച്ചുള്ള അന്വേഷണ പരമ്പരയ്ക്കാണ് പുരസ്‌കാരം. വാര്‍ത്ത സമൂഹത്തില്‍ മികച്ച ഇടപെടലുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ലയണ്‍സ് ക്ലബ് അവാര്‍ഡ് നല്‍കിയത്.
ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ എ.ജെ മാത്യു വിശിഷ്ടാതിഥിയായിരുന്നു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് പ്രദീപ് പ്രതിഭ, സെക്രട്ടറി ലക്ഷ്മണന്‍, ട്രഷറര്‍ രാജഗോപാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here