ശാന്തിവനം വിഷയം; പൊലീസ് സംരക്ഷണയിൽ മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നു

ശാന്തിവനത്തിൽ പൊലീസ് സംരക്ഷണത്തിൽ കെഎസ്ഇബി മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കുന്നു. രാവിലെ മരത്തിന്റെ ശിഖരങ്ങൾ മുറിക്കാൻ കെ എസ് ഇ ബി ജീവനക്കാർ എത്തിയിരുന്നെങ്കിലും ശാന്തിവനം സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങിയിരുന്നു. വീണ്ടും കൂടുതൽ പൊലീസ് സേനയുമായി എത്തിയാണ് മരത്തിന്റെ ശിഖരം മുറിക്കുന്നത്.

ശാന്തിവനത്തെ തകർത്തുകൊണ്ട് കെഎസ്ഇബിയുടെ വൈദ്യുതി ലൈൻ നിർമ്മിച്ചത്. മന്നം മുതൽ ചെറായി വരെയാണ് കെഎസ്ഇബിയുടെ 110 കെവി വൈദ്യുതി ലൈൻ പോകുന്നത്. ശാന്തിവനത്തിൻറെ ഒരു വശത്തുകൂടി നിർമ്മാണം നടത്താനാണ് അനുമതി നൽകിയതെന്ന് സ്ഥലമുടമ പറയുന്നു. എന്നാൽ അൻപതോളം മരങ്ങൾ മുറിച്ച് സ്ഥലത്തിന്റെ ഒത്ത നടുവിലാണ് ഇപ്പോൾ ടവർ വന്നിരിക്കുന്നത്. ശാന്തിവനത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി തയ്യാറാക്കിയതെങ്കിലും പിന്നീട് നേരത്തെ നിശ്ചയിച്ചിരുന്ന വഴി മാറ്റി ജൈവ വൈവിദ്ധത്തെ തകർക്കുന്നമട്ടിൽ ഒത്ത നടുവിലൂടെ നിർമ്മാണം തുടങ്ങുകയായിരുന്നു.

ടവറിന്റെയും ലൈനിന്റെയും സുരക്ഷ ഉറപ്പുവരുത്താനാണ് പതിമൂന്നര മീറ്ററിൽ ഉയരെയുള്ള മരങ്ങളുടെ ചില്ലകളിൽ മുറിക്കാനുള്ള നടപടികൾ ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top