കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകൻ ഡാൻസ് ബാറിൽ പോകുന്നത് പാർട്ടിയുടെ അപചയമാണെന്ന് മുല്ലപ്പള്ളി

ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെ വ്യക്തിപരമായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകൻ ഡാൻസ് ബാറിൽ പോകുന്നത് പാർട്ടിയുടെ അപചയമാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. ആത്മഹത്യയിൽ നഗരസഭയ്ക്ക് പങ്കുണ്ട്. ഇക്കാര്യത്തിൽ സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണം.
Read Also; ചോദ്യം ചെയ്യലിന് മുംബൈ പൊലീസ് നോട്ടീസ് നൽകി; ബിനോയ് കോടിയേരി ഒളിവിൽ പോയതായി സൂചന
സിപിഎമ്മിൽ സംഭവിച്ച ജീർണതയുടെ ഭാഗമാണ് ഇത്തരം സംഭവങ്ങൾ. സിപിഎം ജില്ലാ ഘടകത്തിലുണ്ടായ ഭിന്നിപ്പിന് ആത്മഹത്യ ചെയ്ത വ്യവസായി ബലിയാടാകുകയായിരുന്നോ എന്നതും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News