സ്‌കൂൾ അസംബ്ലിയിലേക്ക് കാർ പാഞ്ഞുകയറി; എട്ട് വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും പരിക്ക്

മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിൽ അസംബ്ലിയിലേക്ക് കാർ പാഞ്ഞുകയറി ഒൻപത് പേർക്ക് പരിക്ക്. എട്ട് വിദ്യാർത്ഥിനികൾക്കും ഒരു അധ്യാപികയ്ക്കുമാണ് പരിക്കേറ്റത്. സാരമായി പരുക്കേറ്റ അദ്ധ്യാപികയേയും 2 കുട്ടികളെയും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവരെ മൂവാറ്റുപുഴയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ സ്‌കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ കാറാണ് നിയന്ത്രണം വിട്ട് അസംബ്ലിയിലേക്ക് പാഞ്ഞ് കയറിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top