ഇന്നത്തെ പ്രധാന വാർത്തകൾ (23-06-2019)
ബിനോയ് കോടിയേരി മുംബൈയിലെ യുവതിക്ക് പണം കൈമാറിയതിന്റെ ബാങ്ക് രേഖകൾ ട്വന്റിഫോറിന്
ബിനോയ് കോടിയേരി മുംബൈയിലെ യുവതിക്ക് പണം കൈമാറിയതിന്റെ ബാങ്ക് രേഖകൾ ട്വന്റിഫോറിന്. 2013 ൽ മൂന്ന് തവണയായി 7 ലക്ഷത്തി അൻപതിനായിരം രൂപ കൈമാറിയതിന്റെ രേഖകളാണ് പുറത്തുവന്നത്. ബാങ്ക് അക്കൗണ്ടിൽ യുവതിയുടെ ഭർത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.രേഖകൾ യുവതി മുംബൈ പോലീസിന് കൈമാറി.
പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുമായി സംഘം കൂടിക്കാഴ്ച നടത്തി. കണ്ണൂർ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസിൽ അന്വേഷണം തുടങ്ങിയത്.
ബിനോയ് കോടിയേരിക്ക് എതിരായ പരാതിയിൽ ധാർമ്മികത ഉണ്ടെങ്കിൽ സിപിഐഎം അന്വേഷണം നടത്തണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.സംഭവം ധാർമ്മികം മാത്രമല്ല രാഷ്ട്രീയo കൂടിയാണ്.മക്കളുടെ ചെയ്തികളിൽ നിസഹായനായ ഒരാൾ സിപിഎമ്മിനെ നയിക്കാൻ പ്രാപ്തനാണോ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷണം തുടങ്ങി
പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുമായി സംഘം കൂടിക്കാഴ്ച നടത്തി. കണ്ണൂർ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസിൽ അന്വേഷണം തുടങ്ങിയത്.
മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ ജപ്തിയെന്ന് ബാങ്കേഴ്‌സ് സമിതി; ജപ്തി ഭീഷണിയുമായി പത്രപ്പരസ്യം
കർഷകരുടെ വായ്പകളുടെ മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികൾ തുടങ്ങുമെന്ന് ബാങ്കേഴ്‌സ് സമിതി. ഇതു സംബന്ധിച്ച് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി പത്രപ്പരസ്യം നൽകി. മൊറട്ടോറിയം നീട്ടാൻ റിസർവ് ബാങ്ക് അനുമതി നൽകാത്ത സാഹചര്യത്തിലാണ് ബാങ്കേഴ്‌സ് സമിതി ജപ്തിഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ കർഷകരുടെ വായ്പകൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും റിസർവ് ബാങ്ക് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.
മസ്തിഷ്‌ക ജ്വരം; ബിഹാറിൽ മരിച്ച കുട്ടികളുടെ എണ്ണം 129 ആയി
ബിഹാറിലെ മുസഫർപുരിൽ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 129 ആയി ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം 109 കുട്ടികളാണ് രണ്ടാഴ്ചയ്ക്കിടെ മരിച്ചത്. കെജ്‌രിവാൾ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 20 കുട്ടികൾ മരിച്ചു. രണ്ടാഴ്ച മുമ്പാണ് ബിഹാറിലെ മുസഫർപുരിൽ മസ്തിഷ്‌കജ്വരം പടർന്നു പിടിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here