Advertisement

ആർടിഎ യോഗത്തിൽ നിന്നും വിട്ടുനിന്ന് കല്ലട ഉടമ സുരേഷ്; തീരുമാനമാകാതെ യോഗം പിരിഞ്ഞു

June 25, 2019
Google News 0 minutes Read

കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കല്ലട ബസിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ തൃശൂർ കലക്ടറേറ്റിൽ ചേർന്ന ആർടിഎ യോഗം തീരുമാനം എടുക്കാതെ പിരിഞ്ഞു. കല്ലട ഉടമ സുരേഷിനോട് യോഗത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും കല്ലടയുടെ ഭാഗം വിശദീകരിക്കാൻ അഭിഭാഷകനാണ് എത്തിയത്.

യാത്രക്കാർ ആക്രമിക്കപ്പെട്ട കല്ലട ബസിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യണമെന്നു കാണിച്ച് എറണാകുളം ആർടിഒ ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒയ്ക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് ജോയിന്റ് ആർടിഒ തീരുമാനം ആർടിഎ ബോർഡിനു വിടുകയായിരുന്നു. നിയമവശം പരിശോധിച്ച ശേഷം ചേരുന്ന അടുത്ത യോഗം വിഷയത്തിൽ തീരുമാനം കൈക്കൊള്ളുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ എം സുരേഷ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here