മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകത്തിന്റെ അനാച്ഛാദന ചടങ്ങ് തടയണമെന്ന കെഎസ്‌യു ഹർജി ഹൈക്കോടതി തള്ളി

എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരക അനാച്ഛാദനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സർക്കാർ ഭൂമിയിൽ അനുമതി ഇല്ലാതെയാണ്‌ നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു ആണ് ഹൈക്കോടതിയെ സമീപിച്ചത്.

കോളേജിലെ കാര്യങ്ങളിൽ പ്രിൻസിപ്പാൾ ആണ് തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണവും തേടി. അനാച്ഛാദന ചടങ്ങ് നടക്കുന്നതിനിടെ ക്രമ സമാധാന പ്രശ്‌നം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കോളേജ് അധികൃതരോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top