Advertisement

ഇത്തവണത്തെ ഹജ്ജിനായി മിനായില്‍ ബഹുനില തമ്പുകളുടെ നിര്‍മാണം ആരംഭിച്ചു

July 1, 2019
Google News 0 minutes Read

ഇത്തവണത്തെ ഹജ്ജിനായി മിനായില്‍ ബഹുനില തമ്പുകളുടെ നിര്‍മാണം ആരംഭിച്ചു. മൂന്നര ലക്ഷത്തോളം തീര്‍ഥാടകര്‍ക്കാണ് ഇത്തവണ ഈ തമ്പുകളില്‍ താമസിക്കാനുള്ള സൗകര്യം ഉണ്ടാകുക. ബഹുനില തമ്പുകള്‍ നിര്‍മിക്കുന്നതിലൂടെ മിനായിലെ സ്ഥല സൗകര്യം വന്‍തോതില്‍ വര്‍ധിക്കും.

മിനായില്‍ കൂടുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ ബഹുനില ടെന്റുകള്‍ നിര്‍മിക്കുന്നത്. ടെന്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു. പത്തൊമ്പത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള മൂന്നര ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് താമസിക്കാന്‍ ഈ ടെന്റുകളില്‍ സൗകര്യമുണ്ടാകും. ബഹുനില ടെന്റുകള്‍ നിര്‍മിക്കുന്നതിലൂടെ മിനായില്‍ നിലവിലുള്ളതിനേക്കാള്‍ നാല്‍പത് ശതമാനം കൂടുതല്‍ സ്ഥലസൗകര്യം ഉണ്ടാകും.

അതേ സമയം ഇന്ത്യ ഉള്‍പ്പെടെ സൗത്ത് ഏഷ്യയില്‍ നിന്നുള്ള 5,70,000 ത്തോളം ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തവാഫ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു. 16,659 ജീവനക്കാരാണ് ഈ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനായി തയ്യാറായിരിക്കുന്നത്. സൗത്ത് ഏഷ്യയില്‍ നിന്നുള്ള 1,40,917 തീര്‍ഥാടകര്‍ക്ക് ഹജ്ജ് വേളയില്‍ മശായിര്‍ ട്രെയിന്‍ സൗകര്യം ഉണ്ടാകും. എഴുപത്തിയെട്ടു ലക്ഷം ഭക്ഷണവും ഇരുപത്തിമൂന്നു ലക്ഷം സംസം വെള്ളത്തിന്റെ കാനുകളും ഈ തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യുമെന്നും എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here