Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

July 1, 2019
Google News 1 minute Read

കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരെയും തിരിച്ചെടുക്കാന്‍ തീരുമാനമായി

കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരെയും തിരിച്ചെടുക്കും. പിരിച്ചുവിട്ട 2107 ഡ്രൈവര്‍മാരെയും ലീവ് വേക്കന്‍സിയില്‍ നിയമിക്കും. ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിന് പിന്നാലെ പ്രതിസന്ധി രൂക്ഷമാകുന്നതിന് പിന്നാലെയാണ് നടപടി. സംസ്ഥാനത്താകെ 390 സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്.

 

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നീതി ലഭിച്ചില്ലെങ്കിൽ ബുധനാഴ്ച മുതൽ  ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ഇവർ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പുറമേ പ്രതിപക്ഷ നേതാവ്, സ്പീക്കർ, ഡിജിപി എന്നിവരെ കണ്ടും രാജ്കുമാറിന്റെ കുടുംബം നിവേദനം നൽകി.

 

ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണക്കേസിൽ ബിനോയ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ. മുംബൈ ദിൻഡോഷി കോടതി വിധി പറയുന്നത് മാറ്റി. വിധി വരുംവരെ ബിനോയിയുടെ അറസ്റ്റ് തടഞ്ഞു.

 

അധ്യക്ഷ സ്ഥാനത്ത് തുടരില്ല; കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിലും നിലപാട് ആവർത്തിച്ച് രാഹുൽ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടിലുറച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചത്. രാഹുൽ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും സംഘടനാപരമായ എന്ത് തീരുമാനവും എടുക്കാൻ അധികാരമുണ്ടെന്നും അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയോട് പറഞ്ഞു.

 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കെത്തില്ല

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കെത്തില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് വിജയം ഉറപ്പുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡിഎംകെയുടെ കൈവശമുള്ള സീറ്റില്‍ ഒന്ന് മന്‍മോഹന്‍ സിംഗിനായി മാറ്റിവക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

 

വിജയ് ശങ്കർ പരിക്കേറ്റ് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാവും

ഇന്ത്യൻ ടീമിൽ പരിക്കുകൾ തുടർക്കഥയാവുന്നു. ഓൾറൗണ്ടർ വിജയ് ശങ്കറാണ് പരിക്കേറ്റ് ലോകകപ്പിനു പുറത്തായിരിക്കുന്നത്. നെറ്റ്സിൽ പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ പന്ത് കാലിൽ കൊണ്ടതാണ് ശങ്കറിനു വിനയായത്. ശങ്കറിനു പകരം മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here