Advertisement

കർണാടകയിൽ 12 ഭരണകക്ഷി എംഎൽഎമാർ രാജിക്കൊരുങ്ങുന്നു; സർക്കാർ പ്രതിസന്ധിയിൽ

July 6, 2019
Google News 10 minutes Read

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി 12 ഭരണകക്ഷി എംഎൽഎമാർ രാജിക്കൊരുങ്ങുന്നു. 8 കോൺഗ്രസ് എംഎൽഎമാരും 4 ജെഡിഎസ് എംഎൽഎമാരുമാണ് രാജിക്കൊരുങ്ങിയിരിക്കുന്നത്. 12 ഭരണകക്ഷി എംഎൽഎമാരും സ്പീക്കറുടെ വസതിയിലെത്തിയിട്ടുണ്ട്. പാർട്ടി തന്നെ അവഗണിക്കുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും കോൺഗ്രസ് എംഎൽഎ രാമലിംഗ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

Read Also; സഖ്യമില്ലാതെ മത്സരിച്ചിരുന്നെങ്കിൽ കർണാടകയിൽ 16 സീറ്റുകളിലെങ്കിലും കോൺഗ്രസ് ജയിക്കുമായിരുന്നെന്ന് വീരപ്പമൊയ്‌ലി

മുൻ ആഭ്യന്തര മന്ത്രി കൂടിയാണ് രാമലിംഗ റെഡ്ഡി. രാമലിംഗ റെഡ്ഡിയുടെ മകളും കോൺഗ്രസ് എംഎൽഎയുമായ സൗമ്യ റെഡ്ഡിയും സ്പീക്കറെ കാണാനെത്തിയിരുന്നെങ്കിലും മകളുടെ കാര്യം തനിക്കറിയില്ലെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. കോൺഗ്രസ് വിമതവിഭാഗം നേതാവും ഒരാഴ്ച മുമ്പ് എംഎൽഎ സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത രമേശ് ജർക്കി ഹോളിയും എംഎൽഎമാർക്കൊപ്പമുണ്ട്.

Read Also; ദിവസവും വേദനയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് കുമാരസ്വാമി; കോൺഗ്രസ് കർണാടക സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് എഐസിസി

അതേ സമയം എംഎൽഎമാർ സ്പീക്കറെ കാണാൻ വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും മന്ത്രി ഡി.കെ ശിവകുമാറും എംഎൽഎമാരുടെ അടിയന്തരയോഗം വിളിച്ചു. കോൺഗ്രസ് എംഎൽഎമാർ ആരും രാജിവെക്കില്ലെന്നും സർക്കാരിന് പ്രതിസന്ധിയില്ലെന്നുമാണ് ഡി.കെ ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here