ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥികളെ വരവേറ്റ് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്

സംസ്ഥാനത്ത് കൂടുതല്‍ ട്രാന്‍സ്‌ജെന്ററുകള്‍ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ രണ്ട് ട്രാന്‍സ് വിദ്യാര്‍ത്ഥികള്‍ ബിരുദ പ്രവേശനം നേടി. ഇരുവരെയും ഹര്‍ഷാരവങ്ങളോടെയായിരുന്നു കലാലയം വരവേറ്റത്.

ചരിത്രങ്ങള്‍ ഉറങ്ങുന്ന മലബാര്‍ ക്രിസ്ത്യന്‍ കോളേജിന്റെ തിരുമുറ്റത്ത് സഞ്ജനാചന്ദ്രനും അനാമികയും എത്തിയത് പുത്തന്‍ പ്രതീക്ഷകളും പാതിവഴിയില്‍ ഉപേക്ഷിച്ച സ്വപ്നങ്ങളും നെയ്ത് എടുക്കാനാണ് .അനാമിക ബി.കോമിനും സഞ്ജന ബിഎ ഇംഗ്ലീഷിനുമാണ് പ്രവേശനം നേടിയത്, ക്യാംപസ് ഇരുവരെയും കൈയ്യടികളോടെ സ്വീകരിച്ചു.

അതിജീവനത്തിനുള്ള ആയുധം വിദ്യാഭ്യാസമാണെന്ന തിരിച്ചറിവിലാണ് പാതിവഴിയില്‍ ഉപേക്ഷിച്ച പഠനം ഇരുവരും പുനരാരംഭിക്കുന്നത് . ഇരുവര്‍ക്കും ക്യാമ്പസിന്റ പൂര്‍ണ പിന്തുണയുമുണ്ട്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രത്യേക ക്വോട്ട അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് സംസ്ഥാനത്തെ വിവിധ കലാലയങ്ങളില്‍ സ്വത്വം തുറന്നുപറഞ്ഞ് പഠനം തുടരാന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഇത്തവണ എത്തിയത്. നടി അഞ്ജലി അമീറും ബിരുദ പഠനത്തിനായ് നേരത്തെ ക്രിസ്ത്യന്‍ കോളജിലെത്തിയിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top