പതിനാല് വയസ്സിൽ ബിരുദം, പത്തൊമ്പതാം വയസ്സിൽ ബിരുദാനന്തര ബിരുദം; അറിയാം നിരഞ്ജന എന്ന അപൂർവ്വ വിദ്യാർത്ഥിയെ കുറിച്ച്
ഇത് എംഎ വിദ്യാർത്ഥിയായ നിരഞ്ജന. തൃശൂരുകാരിയാണ്. പത്തൊൻപതുകാരിയാണ്.
പതിനാല് വയസിൽ ഡിഗ്രിക്ക് ചേർന്നവളാണ്. പഠിക്കുന്നത് അമേരിക്കയിലാണ്.
ഒരുപാട് പ്രത്യേകതകളാണ് നിരഞ്ജനയ്ക്കുള്ളത്. ഒമ്പതാം ക്ലാസിൽ നിന്നും നേരെ ഡിഗ്രിക്ക് ചേർന്ന അപൂർവ്വ വിദ്യാർത്ഥിയായ നിരഞ്ജന പത്തൊമ്പതാം വയസ്സിൽ ഇന്ന് എംഎ വിദ്യാർത്ഥിയാണ്.
പഠനത്തോടൊപ്പം ഈ ചെറുപ്രായത്തിൽ തന്നെ വിവിധ തലങ്ങളിൽ ജോലി ചെയ്തിട്ടുമുണ്ട് നിരഞ്ജന. എക്കണോമിക്‌സ് ടീച്ചിംഗ് അസിസ്റ്റന്റ്, റൈറ്റിംഗ് ട്യൂട്ടറായുമെല്ലാം ജോലി ചെയ്തിരുന്ന നിരഞ്ജന സ്റ്റുഡന്റ്-ഗവൺമെന്റ് അസോസിയേഷനിലും ജോലി ചെയ്തിട്ടുണ്ട്.
Read Also : അപൂർവയിനം ഭൂഗർഭജല വരാൽ മത്സ്യത്തെ മലപ്പുറം വേങ്ങരയിൽ കണ്ടെത്തി
സ്‌കോളർഷിപ്പോടെയാണ് നിരഞ്ജന പഠിക്കുന്നത്. ഒമ്പതാം ക്ലാസ് കഴിഞ്ഞ് മറ്റെന്തെങ്കിലും പഠിക്കാനാകുമോ എന്ന ്‌ന്വേഷണമാണ് നിരഞ്ജനയെ അമേരിക്കയിൽ എത്തിക്കുന്നത്. മേരി ബോഡ്വിനിൽ പ്രോഗ്രാം ഫോർ ദി എക്‌സെപ്ഷനലി ഗിഫ്റ്റഡ് എന്ന പ്രോഗ്രാമിലേക്കാണ് നിരഞ്ജന അപേക്ഷിച്ചത്. എസ്‌ഐടി പരീക്ഷ, മറ്റ് ഇന്റർവ്യൂകൾ അടങ്ങിയ മൂന്ന് ഘട്ട പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച നിരഞ്ജനയ്ക്ക് 50 ശതമാനം സ്‌കോളർഷിപ്പോടെയാണ് അഡിമിഷൻ ലഭിച്ചത്. ഏഴാം ക്ലാസ് മുതൽ തന്നെ നേരിട്ട് കോളേജിലേക്ക് പ്രവേശിക്കാമെന്ന് നിരഞ്ജന പറയുന്നു. നാല് വർഷത്തെ ഡിഗ്രി മൂന്ന് വർഷം കൊണ്ട് തന്നെ നിരഞ്ജന തീർത്തു.
ഇത്തരം കോഴ്‌സുകൾ കണ്ടുപിടിക്കാൻ എളുപ്പമല്ല. ലോകത്തിൽ തന്നെ വളരെ കുറച്ച് പേർ ചേരുന്ന ഒരു കോഴ്‌സാണ് ഇത്. എന്നാൽ ഇതിൽ നിന്നും കിട്ടുന്ന അനുഭവം പകരംവെക്കാനാകാത്തതാണെന്ന് നിരഞ്ജന പറയുന്നു. ഇതിന് ശേഷം നിയമം പഠിക്കണമെന്നാണ് നിരഞ്ജനയുടെ ആഗ്രഹം.
ലോകാരോഗ്യ സംഘടനയുടെ ആഗോള സമിതികളിൽ നേതൃത്വം വഹിക്കുന്ന ഡോ.എസ്.എസ്. ലാൽ അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിൽ നിന്ന് തയ്യാറാക്കിയ റിപ്പോർട്ട് കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here