ദുബായിൽ വിനോദ സഞ്ചാരികൾക്ക് മദ്യപിക്കാൻ ഇനി സൗജന്യ ലൈസൻസ്

ദുബായിൽ വിനോദ സഞ്ചാരികൾക്ക് മദ്യപിക്കാൻ 30 ദിവസത്തെ സൗജന്യ ലൈസൻസിന് ഭരണകൂടം അനുമതി നൽകി. 21 വയസ്സ് പിന്നിട്ട, മുസ്ലീങ്ങൾ ഒഴികെയുള്ള വിനോദ സഞ്ചാരികൾക്ക് മാത്രമാണ് മദ്യപിക്കാനുള്ള അനുമതി. മദ്യ റീട്ടെയിൽ കമ്പനിയായ എംഎംഐ വെബ്‌സൈറ്റിൽ മദ്യപിക്കാനായുള്ള അനുമതിക്ക് എങ്ങനെ അപേക്ഷിക്കാമെന്നുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്.
Read Also; ദുബായിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള യാർഡ് ടെസ്റ്റ് ഇനി സ്മാർട്
ലൈസൻസ് ലഭിച്ചാൽ എംഎംഐ സ്റ്റോറുകളിൽനിന്ന് മദ്യം വാങ്ങാം. ഇതിനായി പാസ്‌പോർട്ടും പൂരിപ്പിച്ച അപേക്ഷയും നൽകണം. പാസ്‌പോർട്ടിന്റെ പകർപ്പ് ഷോപ്പ് അധികൃതർ സൂക്ഷിക്കും. രാജ്യത്തിന്റെ നിയമവും ചട്ടവും അനുശാസിക്കുന്ന പരിധിക്കുള്ളിൽനിന്ന് മാത്രമേ മദ്യപിക്കാനുള്ള അനുമതി നൽകൂവെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ദുബായിൽ താമസ വിസയുള്ള, മുസ്ലീങ്ങൾ അല്ലാത്തവർക്ക് ലൈസൻസ് അനുമതിയോടുകൂടി മാത്രമേ മദ്യപിക്കാനാകൂവെന്നാണ് നിയമം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here