Advertisement

ലോകകപ്പ് ഫൈനൽ; ന്യൂസിലൻഡിനു ബാറ്റിംഗ്

July 14, 2019
Google News 0 minutes Read

ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനു ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും സെമിഫൈനലിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയിരിക്കുകയാണ്.

ക്രിക്കറ്റ് ലോകകപ്പിൻ്റെ ചരിത്രത്തിൽ രണ്ടാം തവണയാണ് ഇരു ടീമുകളും ഫൈനലിൽ പ്രവേശിക്കുന്നത്. ഇംഗ്ലണ്ട് 1979 ലോകകപ്പിലും ന്യൂസിലൻഡ് 2015ലുമാണ് ഫൈനൽ കളിച്ചത്. രണ്ട് ടീമുകളും മത്സരം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ആരു ജയിച്ചാലും അവർക്കിത് ആദ്യ ലോകകപ്പ് കിരീടമായിരിക്കും.

രാവിലെ പെയ്ത മഴയിൽ ഔട്ട്ഫീൽഡ് നനഞ്ഞു കിടന്നതിനാൽ 15 മിനിട്ട് വൈകിയാണ് ടോസ് നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here