യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പിരിച്ചുവിട്ട എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്ക് പകരം അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം. കോളേജിൽ ഉണ്ടായ സംഭവ വികാസങ്ങൾ എസ്എഫ്‌ഐ ക്ക് യോജിക്കാത്തതാണെന്നും സംഘർഷത്തിൽ കുത്തേറ്റ അഖിലിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.
കോളേജിലെയും ഹോസ്റ്റലിലെയും വിദ്യാർത്ഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കുക, യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ താമസിക്കുന്നവരുടെ പേര് പ്രസിദ്ധപ്പെടുത്തുക, കോളേജിലും ഹോസ്റ്റലിലും സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുക, പ്രവർത്തി സമയം കഴിഞ്ഞാൽ വിദ്യാർത്ഥികൾ കോളേജിൽ ക്യാമ്പ് ചെയുന്ന രീതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും എസ്എഫ്‌ഐ മുന്നോട്ട് വെച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here