ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി

ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി . മൂന്നാമത് തവണയാണ് അബുദാബി ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുക്കുന്നത്. ദോഹ, കാനഡയിലെ ക്യൂബെക് സിറ്റി, എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

330 നഗരങ്ങളിൽ നിന്നാണ് അബുദാബിയെ ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുത്തത്.ഇത് മൂന്നാം പ്രവിശ്യമാണ് അബുദാബി ഒന്നാം സ്ഥാനത്തെത്തുന്നത്. ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഗ്ലോബൽ ഡേറ്റ വെബ്‌സൈറ്റായ നംബിയോ അബുദാബിയെ സുരക്ഷിത നഗരമായി തിരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളെ നഗരങ്ങളിൽ കൂടി യാത്രചെയ്ത്തവരിൽ നിന്നും അഭിപ്രായം സ്വരൂപിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

Read Also : കെട്ടിട നിർമ്മാണ കേന്ദ്രങ്ങളിൽ ക്രെയിൻ പൊട്ടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ കർശന നടപടിയുമായി അബുദാബി നഗരസഭ

ദോഹ, കാനഡയിലെ ക്യൂബെക് സിറ്റി, തയ്‌വാനിലെ തായ്‌പെയ്, ജർമനിയിലെ മ്യൂനിച്ച് എന്നീ നഗരങ്ങൾ രണ്ടുമുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ ഉണ്ട്.ദക്ഷിണാഫ്രിക്കൻ നഗരങ്ങളായ പ്രിട്ടോറിയ, ഡർബൻ എന്നിവയാണ് ലോകത്തു ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More