Advertisement

ശംഖുമുഖം ബീച്ചിൽ ഏഴ് ദിവസത്തേക്ക് സന്ദർശകർക്ക് വിലക്ക്

July 20, 2019
Google News 1 minute Read

കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ശംഖുമുഖം ബീച്ചിൽ സന്ദർശകർ പ്രവേശിക്കുന്നത് ജില്ലാ ഭരണകൂടം വിലക്കി. ജൂലൈ 20 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം.

ശക്തമായ കടലാക്രമണത്തെത്തുടർന്ന് ശംഖുമുഖത്ത് വലിയതോതിൽ തീരശോഷണം സംഭവിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഈ ഭാഗത്ത് അപകട സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് ഏഴു ദിവസം സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയത്.

Read Also : ജർമൻ യുവതിയുടെ തിരോധാനം; അന്വേഷണം എങ്ങുമെത്തിക്കാനാകാതെ പൊലീസ്

ബീച്ചിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗീകമായി തകർന്നിട്ടുള്ളതുമായ കൽകെട്ടുകളുടെ ഭാഗങ്ങളിൽ പ്രത്യേകം സുരക്ഷാ വേലി നിർമിച്ച് സുരക്ഷ ഉറപ്പാക്കാൻ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് നിർദേശം നൽകി. സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കാൻ പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്. നിയന്ത്രത്തോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here